Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്​ ക്ലിനിക്കൽ ചുമതലകളും നിർവഹിക്കാൻ അനുമതി

text_fields
bookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം.പി. ശശിക്ക് പ്രിൻസിപ്പൽ ചുമതലകൾ നിർവഹിക്കുന്നതോടൊപ്പം സർജറി വിഭാഗത്തിൽ ക്ലിനിക്കൽ ജോലികളും ചെയ്യാൻ സർക്കാർ അനുമതി. ഇതുസംബന്ധിച്ച് ഡോ. എം.പി. ശശി ഡിസംബർ നാലിന് നൽകിയ അപേക്ഷ പരിഗണിച്ച് ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രത്യേക ഉത്തരവിറക്കിയാണ് അനുമതി നൽകിയത്. ഗവ. മെഡിക്കൽ കോളജുകളിൽ അക്കാദമിക കാര്യങ്ങൾക്ക് നേതൃത്വം നൽകലാണ് പ്രിൻസിപ്പലി‍​െൻറ ചുമതല. എന്നാൽ, സർക്കാറി‍​െൻറ അനുമതിയോടെ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രിൻസിപ്പലി‍​െൻറ ചുമതലകൾക്ക് തടസ്സം വരാത്ത രീതിയിൽ പുതിയ ചുമതലകൂടി ചെയ്യാനാണ് അനുമതി തേടിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ രണ്ട് യൂനിറ്റുകളാണുള്ളത്. രോഗികളുടെ ആധിക്യവും മെഡിക്കൽ കോളജിലെ ഡിപ്പാർട്ടുമ​െൻറുകളുടെയും ഡോക്ടർമാരുടെയും കുറവും കാരണം സർജറി നിശ്ചയിച്ചാലും സമയത്തിന് നടത്തിക്കൊടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് ഇപ്പോഴും നികത്തിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story