Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightp5

p5

text_fields
bookmark_border
16 പോത്തിൻകുട്ടികൾ ട്രെയിനിടിച്ച് ചത്തു ട്രെയിൻ ദുരന്തം ഒഴിവായത് തലനാഴിരക്ക് ചങ്ങനാശ്ശേരി: കൂടുവിട്ടിറങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്ന പോത്തിന്‍കുട്ടികളുടെ കൂട്ടത്തെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.ആറുമാസം പ്രായമുള്ള 16 പോത്തിൻ കുട്ടികൾ ചത്തു. വന്‍ ദുരന്തം ഒഴിവായത് തലനാഴിരക്ക്. ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപം മോര്‍ക്കുളങ്ങര 42ാം നമ്പര്‍ റെയില്‍വേ ഗേറ്റിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ച 3.50നാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നുവന്ന 16344ാം നമ്പര്‍ അമൃത എക്‌സ്പ്രസാണ് അപകടത്തിൽപെട്ടത്. പോത്തിൻകുട്ടികളുടെ മാംസാവശിഷ്ടങ്ങള്‍ എന്‍ജിനും ബോഗികള്‍ക്കും പാളത്തിനുമിടയിൽപെട്ടതോടെ ട്രെയിന്‍ നിശ്ചലമായി. മുമ്പോട്ടു നീങ്ങാനാകാത്ത അവസ്ഥയില്‍ ഒന്നരമണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു. വാഴപ്പള്ളി കല്ലുകളം പാപ്പച്ച​െൻറ ഉടമസ്ഥതയില്‍ പാലാത്രച്ചിറക്ക് സമീപമുള്ള ഫാമില്‍ വളര്‍ത്തിയിരുന്ന പോത്തിൻകുട്ടികളാണ് അപകടത്തിൽപെട്ടത്. ഇവ കൂട് തകര്‍ത്ത് കൂട്ടമായി റെയില്‍വേ ട്രാക്കിലെത്തുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പാപ്പച്ചന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് അരമണിക്കൂര്‍ കോട്ടയത്ത് പിടിച്ചിട്ടു. റെയില്‍വേ ആക്ട് പ്രകാരം അശ്രദ്ധക്ക് പോത്തുകളുടെ ഉടമ പാപ്പച്ചനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story