Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരീക്കോട് ബ്ലോക്ക്​...

അരീക്കോട് ബ്ലോക്ക്​ പഞ്ചായത്തി​െൻറ ജനറൽ പർപ്പസ് ഗ്രാൻറ്​ വർധിപ്പിക്കണം

text_fields
bookmark_border
അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തി​െൻറ ജനറൽ പർപ്പസ് ഗ്രാൻറ് പ്രത്യേകമായി വർധിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിലവിൽ സർക്കാർ അനുവദിച്ചിരിക്കുന്ന ജനറൽ പർപ്പസ് ഗ്രാൻറ് മാസത്തിൽ രണ്ടര ലക്ഷം രൂപയാണ്. എന്നാൽ, ഇത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ജനസംഖ്യക്കും ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിനും ഡിവിഷനുകളുടെ എണ്ണത്തിനും സ്ഥാപനങ്ങളുടെ എണ്ണത്തിനും അനുസരിച്ച് ആനുപാതികമായി വർധിപ്പിക്കാൻ സംസ്ഥാനതലത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ മാത്രം പരിധിയുള്ള ബ്ലോക്ക് പഞ്ചായത്തുകൾക്കും 10 ഗ്രാമപഞ്ചായത്തുകളുടെ പരിധിയുള്ള ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരേനിരക്കിൽ മാസത്തിൽ രണ്ടര ലക്ഷം ജനറൽ പർപ്പസ് ഗ്രാൻറ് അനുവദിക്കുന്ന രീതിയാണിപ്പോഴും നിലവിലുള്ളത്. ഗ്രാൻറ് വർധിപ്പിക്കാൻ സർക്കാറിനോട് അഭ്യർഥിക്കുമെന്ന് പ്രസിഡൻറ് പി. ലക്ഷ്മി, അംഗം പി.കെ. അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story