Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതസ്‌രിയ ചികിത്സ...

തസ്‌രിയ ചികിത്സ പുനരധിവാസ പദ്ധതി മോങ്ങത്തെ ഓട്ടോ തൊഴിലാളികൾ സ്വരൂപിച്ചത് രണ്ടരലക്ഷം രൂപ

text_fields
bookmark_border
മോങ്ങം: കൊലപാതകങ്ങളുടെയും അക്രമരാഷ്ട്രീയത്തി​െൻറയും പീഡനങ്ങളുടെയും മടുപ്പുളവാക്കുന്ന വാർത്തകളുടെ ലോകത്ത് സ്നേഹത്തി​െൻറയും സമർപ്പണത്തി​െൻറയും പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് മോങ്ങത്തെ ഓട്ടോ തൊഴിലാളികൾ. വിധിയുടെ വിളയാട്ടത്തിൽ വിറങ്ങലിച്ചുപോയി ചലനശേഷിവരെ നഷ്ടപ്പെട്ട മോങ്ങം ഹിൽടോപ്പിൽ വാടക വീട്ടിൽ താമസിക്കുന്ന തസ്‌രിയ എന്ന സഹോദരിയെ ജീവിതത്തി​െൻറ പാതയിലേക്ക് കൈപിടിച്ച് നടത്താൻ മോങ്ങം അങ്ങാടിയിൽ സർവിസ് നടത്തുന്ന 130ഒാളം ഓട്ടോറിക്ഷകൾ ഒരു ദിവസത്തെ സേവനം മാറ്റിവെച്ച് കളക്ഷന് ഇറങ്ങിയപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിച്ചത് 2,37,837 രൂപയാെണന്നത് മോങ്ങത്തി​െൻറ ചരിത്രത്തിൽ അപൂർവ സംഭവമാണ്. മോങ്ങത്തെ ഓട്ടോ തൊഴിലാളികൾക്കൊപ്പം വിൻവേ ക്ലബി​െൻറ പ്രവർത്തകരുടെയും യൂനിറ്റി പാലിയേറ്റിവ് വളൻറിയർമാരുടെയും രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ വിശ്രമമില്ലാതെയുള്ള കഠിനാധ്വാനമാണ് ധനസമാഹരണം ഈ തുകയിലെത്തിച്ചത്. സുഹി വാലഞ്ചേരി, ഷെരീഫ്, ഫൈസൽ ഡൂബ്ലി, മുഹമ്മദ്, സഹിൻഷ, നാസർ ചേങ്ങോടൻ, മൂസ, മുസ്തഫ, സുനീർ, ഉമ്മർ കൈനോട്ട്, നജീബ് വട്ടോളി, മഹബൂബ് ഓളിക്കൽ, റിയാസ് എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ പൂർത്തീകരണത്തിനായി ഇനിയും ഏറെ തുക വേണമെന്നതിനാൽ തസ്‌രിയ ചികിത്സ പുനരധിവാസ സഹായ സമിതി എന്ന പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മോങ്ങം ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0619073000000143 (IFS CODE: SIBL0000619) South lndian bank Mongam. കൺവീനർ: ഷാക്കിർ മോങ്ങം-9633838379, സി.ടി. അലവിക്കുട്ടി-9562223531. photo: mpe1, mpe2, mpe3 ..........
Show Full Article
TAGS:LOCAL NEWS 
Next Story