Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൂൺ, ജൂലൈ മാസങ്ങളിൽ...

ജൂൺ, ജൂലൈ മാസങ്ങളിൽ ഞാറ്റുവേല ചന്തകൾ ആരംഭിക്കും ^വി.എസ്​. സുനിൽകുമാർ

text_fields
bookmark_border
ജൂൺ, ജൂലൈ മാസങ്ങളിൽ ഞാറ്റുവേല ചന്തകൾ ആരംഭിക്കും -വി.എസ്. സുനിൽകുമാർ വളാഞ്ചേരി: ജൂൺ, ജൂലൈ മാസങ്ങളിൽ കൃഷി വകുപ്പി​െൻറ നേതൃത്വത്തിൽ ഞാറ്റുവേല ചന്തകൾ ആരംഭിക്കുമെന്നും ഇവിടെ വെച്ച് കർഷകരുടെ വിത്തുകളും നടീൽവസ്തുക്കളും കൈമാറ്റം ചെയ്യുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ജില്ലതല പച്ചക്കറി കൃഷി അവാർഡ് വിതരണവും ആത്മ ജില്ലതല പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ബയോ സ​െൻറർ ആൻഡ് ടെക്നോളജി ഹബ്ബി​െൻറ ഉദ്ഘാടനവും എടയൂർ കൃഷിഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച എടയൂർ കൃഷിഭവൻ കോംപ്ലക്സ്‌, വിള ആരോഗ്യ പരിപാലന കേന്ദ്രം, എടയൂർ കൃഷിഭവൻ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഓണത്തിനൊരു മുറം പച്ചക്കറി അവാർഡ് വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ എൽ. ജയശ്രീ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.കെ. പ്രമീള, ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തു എടയൂർ, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ തീയ്യാട്ടിൽ അബ്ദുല്ലക്കുട്ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എൻ.യു. സദാനന്ദൻ, കെ. രാധാകൃഷ്ണൻ, എം.പി. കൃഷ്ണകുമാർ, സൂസമ്മ ജോർജ്, ആത്മ പ്രോജക്ട് ഡയറക്ടർ റജി എ. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം വി.പി.എ ഷുക്കൂർ, കെ.ടി. അബ്ദുൽ ഗഫൂർ, കെ.കെ. മോഹനകൃഷ്ണൻ, എ.എൻ. ജോയ്‌, പി.എം. സുരേഷ്, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, സൈനുദ്ദീൻ വള്ളൂരാൻ, പി. വിനോദ്, എടയൂർ കൃഷി ഓഫിസർ പി. ശ്രീലേഖ എന്നിവർ സംബന്ധിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.കെ. നാരായണൻ നന്ദിയും പറഞ്ഞു. എടയൂർ കൃഷിഭവ​െൻറ നേതൃത്വത്തിൽ പൂക്കാട്ടിരി അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ് മന്ത്രി സുനിൽകുമാർ സന്ദർശിക്കുകയും ഓൺലൈൻ വിപണന അപ്ലിക്കേഷൻ ലോഞ്ചിങ് മന്ത്രി നിർവഹിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story