Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടങ്ങളിൽ...

അപകടങ്ങളിൽ മരണമുണ്ടായാൽ ൈഡ്രവർമാർക്ക് ആജീവനാന്ത വിലക്ക്​

text_fields
bookmark_border
കുറ്റിപ്പുറം: അപകടങ്ങളിൽ ജീവഹാനി വരുത്തുന്ന ൈഡ്രവർമാർക്ക് ആജീവനാന്ത വിലക്ക് വരുന്നു. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അപകട മരണനിരക്ക് വർധിച്ചതോടെയാണ് ജീവഹാനിയുണ്ടായാൽ ൈഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദേശം നൽകിയത്. നിലവിൽ ഒരുവർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന രീതിയാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടുമാസം അപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ വർധനയുണ്ടായതോടെയാണ് മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. റോഡുകളിൽ മാരത്തൺ പരിശോധന നടത്താനും തീരുമാനിച്ചു. 2017ൽ മരണം കുറവായിരുന്നെങ്കിലും അപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. കഴിഞ്ഞവർഷം നടന്ന 2313 അപകടങ്ങളിൽ 375 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 2649 പേർക്ക് പരിക്കേറ്റതിൽ 353 പേരുടെ നില ഗുരുതരമായിരുന്നു. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 'വാഹൻ സാരഥി' സോഫ്റ്റ്വെയർ നടപ്പാക്കും. ഇതോടെ രാജ്യത്തെവിടെനിന്ന് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും ലൈസൻസ് എടുക്കാനും സാധിക്കും. നികുതിവെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഉടമകൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകി വാഹനം കണ്ടുകെട്ടാനുള്ള നടപടികൾ കർശനമാക്കാനും സെക്രട്ടറി നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story