Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടോള്‍ഫ്രീ നമ്പറില്‍...

ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് കബളിപ്പിക്കുന്നവര്‍ക്കെതിരെ ഫയർ ഫോഴ്‌സ് നിയമനടപടിക്ക്

text_fields
bookmark_border
ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് കബളിപ്പിക്കുന്നവര്‍ക്കെതിരെ ഫയർ ഫോഴ്‌സ് നിയമനടപടിക്ക് പെരിന്തല്‍മണ്ണ: ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് കബളിക്കുന്ന പ്രവണത കൂടി വരുന്നതിനാൽ ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പെരിന്തൽമണ്ണ അഗ്നിശമന വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി. സൗജന്യ മൊബൈൽ ഫോണ്‍ കോളുകള്‍ അനുവദിച്ചതോടെയാണ് ഇത്തരം വിളികള്‍ കൂടിയത്. അനാവശ്യമായി വിളിച്ച് ഫോണ്‍ കട്ട് ചെയ്യാതെ വെക്കുന്നത് മൂലം പലപ്പോഴും മണിക്കൂറുകളോളം എന്‍ഗേജ് അറിയിപ്പായിരിക്കും വിളിക്കുന്നവര്‍ക്ക് കേള്‍ക്കാനാവുക. ഫയര്‍ സ്റ്റേഷനില്‍ അത്തരം വിളികള്‍ കട്ട് ചെയ്യാനുള്ള സംവിധാനം ഇല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കുമ്പോള്‍ ഫോണില്‍ കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നതിനുള്ള കാരണങ്ങളില്‍ ഒന്നിതാണ്. ലാൻഡ് ഫോണ്‍ നമ്പറും ടോള്‍ഫ്രീ നമ്പറും സ്വീകരിക്കുന്നത് ഒരൊറ്റ റിസീവറില്‍ ആയതിനാല്‍ ഏതെങ്കിലും ഒരു ഫോണ്‍ എന്‍ഗേജ് ആയാലും രണ്ട് നമ്പറിലും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. പൂർവ വിദ്യാർഥി-അധ്യാപക സംഗമം നാളെ പെരിന്തല്‍മണ്ണ: 150ാം വാർഷികം ആഘോഷിക്കുന്ന പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കി മാറ്റുന്നതി​െൻറ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പൂർവ വിദ്യാർഥി-അധ്യാപക സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സേമ്മളനത്തിൽ അറിയിച്ചു. സമഗ്ര വിദ്യാലയ വികസനത്തിന് തയാറാക്കിയ 23 കോടി രൂപയുടെ വിശദ പദ്ധതിരേഖ സർക്കാർ അംഗീകരിച്ച് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അക്കാദമിക വികസനത്തിനുള്ള മാസ്റ്റർ പ്ലാനും രൂപപ്പെടുത്തിയിട്ടുണ്ട്. സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, കല, സാംസ്കാരിക, യുവജന, അക്കാദമിക മേഖലകളിലെ പ്രമുഖരും പെങ്കടുക്കും. വാർത്ത സമ്മേളനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ, വാർഡ് കൗൺസിലർ തെക്കത്ത് ഉസ്മാൻ, പി.ടി.എ പ്രസിഡൻറ് ടി.കെ. ജയൻ, പ്രിൻസിപ്പൽ കെ.വി. ഫൗസിയ, പ്രധാനാധ്യാപിക കെ.ടി. വഹീദാബീഗം, കെ.ടി. ഹമീദ്, മുഹമ്മദ് അഷ്റഫ്, ഹമീദ്, മുഹമ്മദ് മുജീബ്, വി.പി. ജയരാജൻ, കെ. ശീജിത്, കെ.പി.കെ. മണികണ്ഠൻ, കെ. അശ്വനികുമാർ, യൂസുഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story