Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅങ്ങാടിപ്പുറത്തെ...

അങ്ങാടിപ്പുറത്തെ ചുമട്ടുകൂലി തര്‍ക്കം പരിഹരിച്ചു

text_fields
bookmark_border
അങ്ങാടിപ്പുറത്തെ ചുമട്ടുകൂലി തര്‍ക്കം പരിഹരിച്ചു പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള കൂലിത്തര്‍ക്കം പരിഹരിച്ചു. പുതിയ കരാര്‍ അനുസരിച്ച് പലവ്യഞ്ജന മേഖലയില്‍ 15 ശതമാനവും ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 18 ശതമാനവും കൂലിവർധനവിന് ധാരണയായി. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ല കമ്മിറ്റി അംഗങ്ങളായ കെ. രാമദാസ്, കെ. സുബ്രഹ്മണ്യന്‍, എം.പി. പദ്മകുമാര്‍ എന്നിവരുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ഉപസമിതി അംഗങ്ങളായ പി.ടി.എസ്. മൂസു, ഷാഫി നവാസ്, പച്ചീരി സുബൈര്‍, എന്‍.പി. അബ്ദുൽ കരീം, ഉണ്ണികൃഷ്ണന്‍, യൂനിയന്‍ പ്രതിനിധികളായ രാമദാസ്, വാപ്പുട്ടി എന്നിവരും ചുമട്ടുതൊഴിലാളികളായ കരുണാകരന്‍, വിശ്വനാഥന്‍, ശശികുമാര്‍ എന്നിവരും അങ്ങാടിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു. വെട്ടത്തൂർ-ഉണ്ണിയാൽ ബൈപാസ് നിർമാണം മന്ദഗതിയിൽ സ്ഥലം വിട്ടുനൽകിയിട്ട് ഒരുവർഷം പെരിന്തൽമണ്ണ: വെട്ടത്തൂർ പാലക്കുന്ന്-ഉണ്ണിയാൽ ബൈപാസ് റോഡ് നിർമാണം ഇഴയുന്നു. ബൈപാസ് യാഥാർഥ്യമാക്കാൻ നാട്ടുകാർ സ്ഥലം വിട്ടുനൽകി കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുവർഷമായി. ജനകീയ കൂട്ടായ്മയിൽ രൂപവത്കരിച്ച വികസനസമിതി പ്രവർത്തകർ സ്ഥല ഉടമകളുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് റോഡിനായി സൗജന്യമായി ഭൂമി നൽകിയത്. എന്നാൽ, ഫണ്ട് ലഭ്യമല്ലാത്തതിനാൽ റോഡ് നിർമാണം വൈകുകയാണ്. അപ്രോച്ച് റോഡിനായി ഇരുഭാഗത്തും കെട്ടിപ്പൊക്കി മണ്ണിട്ട് നികത്താൻ അരക്കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ടാറിങ് നടത്തി വാഹന ഗതാഗതം തുടങ്ങാൻ പിന്നെയും ലക്ഷങ്ങൾ വേണം. ചെറുകിട നാമമാത്ര ഭൂവുടമകളാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. ഇതിനുപുറമെ സാമ്പത്തിക സമാഹരണവും നടത്തിയാണ് ചില പ്രാഥമിക പ്രവർത്തനങ്ങൾ സമീപവാസികളുടെ നേതൃത്വത്തിൽ നടപ്പാക്കിയത്. വെട്ടത്തൂരിൽനിന്ന് ഉണ്ണിയാലിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ കുളപ്പറമ്പ് വഴി കൂടുതൽ ദൂരം യാത്ര ചെയ്യണം. ബൈപാസ് യാഥാർഥ്യമാകുന്നതോടെ മൂന്നു കിലോമീറ്റർ ദൂരം കുറയും. വെട്ടത്തൂർ പഞ്ചായത്തിൽനിന്ന് രണ്ടുഘട്ടങ്ങളിലായി നാല് ലക്ഷം രൂപ ബൈപാസിനായി ലഭിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 രൂപ ചെലവഴിച്ചു. ഒരുകിലോമീറ്ററിൽ കുറവായ റോഡ് യാഥാർഥ്യമാക്കാൻ ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story