Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് ഭവനപദ്ധതി:...

ലൈഫ് ഭവനപദ്ധതി: ആശങ്കകള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏകദിന പരിശീലനം

text_fields
bookmark_border
പൂക്കോട്ടുംപാടം: കാളികാവ് ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. നിലവില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തില്‍ വീട് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയവരുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുവരുന്നത്. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിർമിച്ച് നല്‍കുന്ന പ്രവൃത്തിക്കാണ് പ്രാധാന്യം നല്‍കുക. ഇതുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാനാണ് പരിശീലനം സംഘടിപ്പിച്ചത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത്, കാളികാവ്, അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും പെങ്കടുത്തു. വെള്ളിയാഴ്ച ചോക്കാട്, തുവ്വൂര്‍, എടപ്പറ്റ, കരുവാരകുണ്ട് പഞ്ചായത്തിൽ നിന്നുള്ളവർക്കാണ് പരിശീലനം. പദ്ധതിയുടെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 10 വരെ പരിശീലനം നടത്തുന്നത്. മേയ് 20ഒാടെ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഗഡു അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമരമ്പലം പഞ്ചായത്ത്‌ ഹാളില്‍ നടന്ന പരിശീലനം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്‌, കില കോഓഡിേനറ്റര്‍ പി.എ. റഹ്മാന്‍, ബ്ലോക്ക് ഹൗസിങ് ഓഫിസര്‍ അജയഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു. കില സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍ കാളികാവ് ബി.ഡി.ഒ പി. കേശവദാസ്, വി.ഇ.ഒ സാജു ഗോപിനാഥ്, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വസന്തകുമാരി എന്നിവര്‍ ക്ലാസെടുത്തു. 70ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഫോട്ടോ ppm 3 അമരമ്പലം ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ നടന്ന കില പരിശീലനം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story