Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ്​ രാപകല്‍...

യു.ഡി.എഫ്​ രാപകല്‍ സമരം നാളെ

text_fields
bookmark_border
വണ്ടൂര്‍: കേന്ദ്ര സര്‍ക്കാറി​െൻറ ജനദ്രോഹ നടപടിക്കെതിരെയും സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി ശനിയാഴ്ച രാപകല്‍ സമരം സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ ആരംഭിക്കുന്ന പ്രതിഷേധ സമരത്തില്‍ സംസ്ഥാന-ജില്ല നേതാക്കള്‍ പങ്കെടുക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കെ.എൻ.എ. ഖാദര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കളത്തില്‍ കുഞ്ഞാപ്പ ഹാജി, കണ്‍വീനര്‍ കെ.സി. കുഞ്ഞിമുഹമ്മദ്, ടി.പി. ഗോപാലകൃഷ്ണന്‍, സി.കെ. മുബാറക്ക്, ഷൈജല്‍ എടപ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story