Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ വാർഷികാഘോഷം...

സ്​കൂൾ വാർഷികാഘോഷം സമാപിച്ചു

text_fields
bookmark_border
കാളികാവ്: കല്ലാമൂല ഗവ. എൽ.പി സ്കൂളിലെ അറുപത്തിരണ്ടാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയിൽനിന്ന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ നേടിയ നിലമ്പൂർ എക്സൈസ് റേഞ്ചിലെ കെ.എസ്. അരുൺ കുമാർ, നാടൻകല ജേതാവ് സി. കുഞ്ഞു എന്നിവരെ ആദരിച്ചു. കാളികാവ് സബ് ഇൻസ്പെക്ടർ എം.സി. പ്രമോദ്, പ്രധാനാധ്യാപിക ടി.ബി. ലൈല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഹമീദലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുധ, പി.ടി.എ പ്രസിഡൻറ് വി.പി. മുജീബ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, കെ.എസ്. അൻവർ, മുൻ പ്രധാനാധ്യാപകൻ ജോർജ് മാനുവൽ, എസ്.എം.സി ചെയർമാൻ കെ. സാജിർ ഫൈസി, അജയ്ഘോഷ്, സബ്ന, നൗഷാദ്, എം.എ. സിദ്ദീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഷികത്തിന് സമാപനം കുറിച്ച് മേഖലയിലെ അംഗൻവാടി കുട്ടികളുടെയും സ്കൂൾ വിദ്യാർഥികളുടെയും കലാപരിപാടികളും നടന്നു. പടം കല്ലാമൂല ഗവ. എൽ.പി സ്കൂൾ അറുപത്തിരണ്ടാം വാർഷികാഘോഷം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story