Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂർ ഗേള്‍സ്...

വണ്ടൂർ ഗേള്‍സ് ഹൈസ്‌കൂളില്‍ ശിലാസ്ഥാപനം ഇന്ന്​

text_fields
bookmark_border
വണ്ടൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപയുടെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച വണ്ടൂർ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങ് എ.പി. അനില്‍ കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ നാല് ക്ലാസ്മുറികളും മെയിന്‍ ഗേറ്റും ഉള്‍പ്പെട്ട പ്രവൃത്തികള്‍ വിദ്യാലയ അവധിക്കാലത്ത് നടത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രോഷ്‌നി കെ. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്തംഗം ആലിപ്പറ്റ ജമീല മുഖ്യാതിഥിയാകും. വാര്‍ത്തസമ്മേളനത്തില്‍ എസ്.എം.സി ചെയര്‍മാന്‍ വാഹിദ് കളത്തിങ്ങൽ, പി.ടി.എ വൈസ് പ്രസിഡൻറ് ടി.പി. ഗോപാലകൃഷ്ണൻ, പ്രിന്‍സിപ്പൽ എം. സുബൈർ, മുരളി എലമ്പ്ര, വണ്ടൂർ ജലീൽ, എം. ഐശ്വര്യ, കെ.കെ. ഗൗരി, കെ. ഷാജി തുടങ്ങിയവർ പങ്കെടുത്തു. റോഡ് ഉദ്ഘാടനം ഫോട്ടോ മാത്രം. caption: നാലര ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാക്കിയ താളിയംകുണ്ട് പുന്നോത്ത്-തോട്ടിങ്ങൽ റോഡ് വാർഡ് അംഗം എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story