Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാര്‍ യാത്രക്കിടെ...

കാര്‍ യാത്രക്കിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പൊലീസി​െൻറ കത്ത്

text_fields
bookmark_border
വടപുറം സ്വദേശി എം.വി. ജോസഫിനാണ് വണ്ടൂര്‍ പൊലീസില്‍നിന്ന് വിചിത്രമായ കത്ത് ലഭിച്ചത് വണ്ടൂര്‍: കാര്‍ യാത്രക്കിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിഴയടക്കാന്‍ ഉടമസ്ഥന് കത്ത്. നിലമ്പൂര്‍ വടപുറം സ്വദേശി എം.വി. ജോസഫിനാണ് വണ്ടൂര്‍ പൊലീസില്‍നിന്ന് വിചിത്രമായ കത്ത് ലഭിച്ചത്. രണ്ട് ദിവസം മുമ്പ് തപാല്‍മാര്‍ഗം ലഭിച്ച കത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ജോസഫ് കെ.എല്‍ 71 സി 5307 നമ്പർ വാഹനം നിയമം ലംഘിച്ച് വണ്ടൂര്‍ ജങ്ഷനിലൂടെ ഓടിച്ചു പോയി. ഹെല്‍മറ്റ് ധരിക്കാതെ, കണ്ണാടിയില്ലാത്ത വാഹനമാണ് ഓടിച്ചതെന്നും കത്തില്‍ പറയുന്നു. എന്നാല്‍, റിട്ട. ട്രഷറി ഓഫിസറായ ജോസഫി​െൻറ വാഹനം കാറാണ്. ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിനാണ് പൊലീസ് പിഴ ചുമത്തിയതെന്നറിഞ്ഞപ്പോള്‍ അമ്പരന്നിരിക്കുകയാണ് ജോസഫ്. കത്ത് കിട്ടി രണ്ട് ദിവസത്തിനകം വാഹനത്തി​െൻറ അസ്സല്‍ രേഖയുമായി സ്റ്റേഷനിലെത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും എസ്.ഐ അയച്ച കത്തില്‍ പറയുന്നുണ്ട്. ഇതുവരെ ഇരുചക്രവാഹനമോടിച്ചിട്ടില്ലെന്ന് ജോസഫ് പറയുന്നു. അതേസമയം, സംഭവം പരിശോധിക്കുമെന്ന് എസ്.ഐ പി. ചന്ദ്രൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story