Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോതമ്പ് ആട്ടയാക്കി...

ഗോതമ്പ് ആട്ടയാക്കി മാറ്റാന്‍ വന്‍കിട മില്ലുകാരെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധം

text_fields
bookmark_border
കാളികാവ്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ് നിര്‍ത്തലാക്കി വന്‍കിട മില്ലുകാരെ ഏല്‍പ്പിച്ച് ആട്ടയാക്കി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിേശാധിക്കണമെന്ന് ചെറുകിട റൈസ് ഫ്ലവര്‍ ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി മാര്‍ച്ച് 13ന് സെക്രേട്ടറിയറ്റിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. കെ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീനിവാസന്‍, എം.ടി. ഹംസ, പി. ശമീം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. ശ്രീനിവാസന്‍ (പ്രസി), സി. അബ്ദുറഹീം, പി. മുഹമ്മദ് അശ്‌റഫ് (വൈ. പ്രസി), എം.ടി. ഹംസ (ജന. സെക്ര), പി. ഷമീം (സെക്ര), കെ.സി. അബ്ദുല്ല, യു. അബ്ദുല്‍ അസീസ്, എ.എം. ഗോപി (േജാ. സെക്ര) കെ. അന്‍വര്‍ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story