Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠികളുടെ സ്നേഹം...

സഹപാഠികളുടെ സ്നേഹം വീടായി; നാളെ മന്ത്രി കൈമാറും

text_fields
bookmark_border
മലപ്പുറം: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം പ്രവർത്തനങ്ങളുടെ ഭാഗമായി സഹപാഠിക്കും കുടുംബത്തിനും തലചായ്ക്കാൻ ഇടമൊരുക്കി. കുഴിപ്പുറം മാട്ടണപ്പാട് അംഗൻവാടിക്ക് സമീപമാണ് 'സ്വപ്ന വീട്'. 7.25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വീട്ടിൽ മൂന്ന് കിടപ്പുമുറികൾ, തീൻമുറി, പൂമുഖം, അടുക്കള എന്നിവയാണുള്ളത്. നിർധനരായ 25 കുട്ടികൾക്ക് സ്കോളർഷിപ്പും നൽകിവരുന്നുണ്ട് എൻ.എസ്.എസ്. വീടി​െൻറ താക്കോൽദാനം ശനിയാഴ്ച വൈകീട്ട് മൂന്നിന് റവന്യൂ-ഭവന മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ വി. അബൂബക്കർ സിദ്ദീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി.എ പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ സൈദ് പുല്ലാണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. അബ്ദുസ്സലാം എന്നിവരും സംബന്ധിച്ചു. mptrs1 ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ കുഴിപ്പുറം മാട്ടണപ്പാട്ട് നിർമിച്ച 'സ്നേഹവീട്'
Show Full Article
TAGS:LOCAL NEWS 
Next Story