Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുലുക്കല്ലൂർ...

കുലുക്കല്ലൂർ ഉപതെരഞ്ഞെടുപ്പ്; 77 ശതമാനം പോളിങ് വോട്ടെണ്ണൽ ഇന്ന്

text_fields
bookmark_border
പട്ടാമ്പി: കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1547 വോട്ടർമാരിൽ 1192 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മപ്പാട്ടുകര എ.എം.എൽ.പി സ്‌കൂളിൽ രണ്ട് ബൂത്തുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴിനുതന്നെ വോട്ടർമാർ എത്തിത്തുടങ്ങിയിരുന്നു. മുഹമ്മദ് നിസാർ (യു.ഡി.എഫ്), സി.കെ. ഉസ്മാൻ (എൽ.ഡി.എഫ്), കണ്ണൻ എന്ന സുമേഷ് (ബി.ജെ.പി), രാജൻ പൂതനായിൽ (സ്വത.) എന്നിവരാണ് മത്സരരംഗത്തുള്ളത്. മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറാണ് രാജൻ പൂതനായിൽ. പഞ്ചായത്തിൽ പാർട്ടിക്കകത്ത് നിലനിൽക്കുന്ന ഭിന്നിപ്പിനെ തുടർന്നാണ് രാജൻ സ്വതന്ത്രനായി രംഗത്തിറങ്ങിയത്. എൻ. ഗോപകുമാറിനെ പ്രസിഡൻറാക്കിയതിനെ തുടർന്ന് നിർണായക യോഗത്തിൽ നിന്നിറങ്ങിപ്പോയ രാജനെ പിന്നീട് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഏഴാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന സുലൈഖ ജമീല ഉമ്മർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 17 വാർഡുകളുള്ള പഞ്ചായത്തിൽ ഫലം ഭരണത്തെ ബാധിക്കില്ല. യു.ഡി.എഫ് -ഒമ്പത്, എൽ.ഡി.എഫ് -ആറ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story