Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളവെടുപ്പിനൊരുങ്ങി...

വിളവെടുപ്പിനൊരുങ്ങി എടപ്പലം പ്രീമിയര്‍ ലീഗിലെ ഗ്രോബാഗ് കൃഷി

text_fields
bookmark_border
പട്ടാമ്പി: വിളയൂരിലെ കായിക രംഗത്തെ കൂട്ടായ്മയായ എടപ്പലം പ്രീമിയര്‍ ലീഗിലെ യുവാക്കളുടെ ഗ്രോബാഗ് പച്ചക്കറി കൃഷി വിളവെടുപ്പിന് തയാറായി. മുളക്, വഴുതിന, തക്കാളി , പയറ്, വെണ്ട തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. വിത്തും സാങ്കേതിക സഹായവും നൽകി കൃഷിഭവനും പഞ്ചായത്തും കൂടെയുണ്ട്. ഡിസംബര്‍ ആദ്യവാരം ആരംഭിച്ച കൃഷിയാണ് വിളവെടുക്കാൻ പോകുന്നത്. പഞ്ചായത്തിന് ലഭിച്ച ജൈവകൃഷി അവാര്‍ഡ് തുകയിലുള്‍പ്പെടുത്തിയാണ് പച്ചക്കറി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി 800 ഗ്രോബാഗുകള്‍ നൽകി. 160 പേര്‍ നാല് ബാച്ചുകളായി തിരിഞ്ഞ് മത്സരാടിസ്ഥാനത്തിലായിരുന്നു കൃഷി. 12 ടെറസുകളിലായി 800 ഗ്രോബാഗുകളിൽ നടത്തിയ കൃഷിക്ക് വീട്ടുകാരും പിന്തുണ നൽകി. പട്ടാമ്പിയിലെ മധ്യമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. രാജി, ഡോ. കാർത്തികേയൻ എന്നിവരുടെ സന്ദർശനം യുവാക്കൾക്ക് ആവേശമായി. കൃഷിയുടെ ഔപചാരിക വിളവെടുപ്പ് നടത്തുന്നത് സംബന്ധിച്ച ആലോചനക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് എടപ്പലം ഹിന്ദു എ.എൽ.പി സ്‌കൂളിൽ യോഗം ചേരും. യുവ കർഷകരും പാടശേഖര സമിതി, കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുക്കു൦. വിളവെടുപ്പ് ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് യുവാക്കൾ.
Show Full Article
TAGS:LOCAL NEWS 
Next Story