Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമീങ്കര ഡാമിലേക്ക്...

മീങ്കര ഡാമിലേക്ക് വെള്ളം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു

text_fields
bookmark_border
കൊല്ലങ്കോട്: മീങ്കര ഡാമിലേക്ക് വെള്ളം അവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മംഗലം-ഗോവിന്ദാപുരം റോഡ് ഉപരോധിച്ചു. നിലവിൽ പറമ്പിക്കുളം മേഖലയിൽ നിന്ന് കേരളത്തിന് വിട്ടുനൽകുന്ന 400 ക്യുെസക് ജലത്തിൽ ഒരുഭാഗം മീങ്കര ഡാമിലെത്തിച്ചില്ലെങ്കിൽ ഡാമിലെ കുടിവെള്ളത്തെ ആശ്രയിക്കുന്ന ജനങ്ങൾ ഏറെ വലയും. അടിയന്തരമായി മീങ്കര ഡാമിൽ വെള്ളമിറക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ കാമ്പ്രത്ത്ചള്ളയിൽ ചേർന്ന സർവകക്ഷിയോഗമാണ് അര മണിക്കൂറോളം റോഡ് ഉപരോധിച്ചത്. വെള്ളം ഉടൻ വിട്ടുനൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പോടുകൂടിയാണ് സമരം അവസാനിപ്പിച്ചത്. അര മണിക്കൂറിലധികം റോഡ് ഉപരോധിച്ചതോടെ അന്തർസംസ്ഥാന റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ ഉദ്ഘാടനം ചെയ്തു. അമാനുല്ല, എ.എൽ. അനുരാഗ്, ശിവദാസൻ, സക്കീർ ഹുസൈൻ, സജേഷ്ചന്ദ്രൻ, ആർ. അരവിന്ദാക്ഷൻ, ശിവാനന്ദൻ, എൻ.ജി.കെ. പിള്ള എന്നിവർ സംസാരിച്ചു. റോഡിൽ മരം വീണ് ഗതാഗത തടസ്സം നെല്ലിയാമ്പതി: പോത്തുണ്ടി ഡാമിനടുത്ത് നെല്ലിയാമ്പതി റോഡിൽ വൻ മരം വീണതിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടോടെയുണ്ടായ ശക്തമായ കാറ്റിൽ റോഡിനു കുറുകെ മരം കടപുഴകി വീഴുകയായിരുന്നു. നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസും കുരുക്കിൽ പെട്ടു. രാവിലെ 9.30ഓടെ യാത്രക്കാരും വനപാലകരും ചേർന്ന് മരം വെട്ടിമാറ്റി. ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ പുതുക്കുന്നു പത്തിരിപ്പാല: മണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആർ.എസ്.ബി.വൈ, ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ മാർച്ച് ഒന്ന് മുതൽ പുതുക്കി നൽകും. ഒന്നു മുതൽ പതിനാല് വരെയാണ് പുതുക്കുക. 2015-16, 2016-17 വർഷങ്ങളിൽ പുതുക്കാത്തവർക്കും പുതുക്കാൻ അവസരമുണ്ട്. ഒന്നു മുതൽ 14 വരെയുള്ള വാർഡുകൾ ക്രമീകരിച്ച് പഞ്ചായത്ത് ഹാളിലാണ് പുതുക്കുന്നത്. മാർച്ച് 16 മുതൽ 21 വരെ പുതിയ കാർഡിന് അപേക്ഷിക്കാവുന്നതാണ്. ഇതിനായി റേഷൻ കാർഡും പഴയ ആർ.എസ്.ബി.വൈ കാർഡും 30 രൂപയും ഹാജരാക്കണം. പാലക്കാട് താലൂക്ക് വികസന സമിതി യോഗം പാലക്കാട്: താലൂക്ക് വികസന സമിതി യോഗം മാർച്ച് മൂന്ന് രാവിലെ 10.30ന് താലൂക്ക് സമ്മേളന ഹാളിൽ ചേരുമെന്ന് സമിതി കൺവീനർ തഹസിൽദാർ അറിയിച്ചു. യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story