Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാൻസ്പോർട്ടേഷൻ...

ട്രാൻസ്പോർട്ടേഷൻ മേഖലയിലെ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണം

text_fields
bookmark_border
വടക്കഞ്ചേരി: സംസ്ഥാനത്ത് അനുദിനം തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ബസ്, ലോറി മേഖലയിലെ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്ന് ബി.എം.എസ് മോട്ടോർ ഫെഡറേഷൻ മസ്‌ദൂർ സംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി വി. ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: വി. ശിവദാസ് (പ്രസി.), ബി. സന്തോഷ്, എ. രാമകൃഷ്ണൻ, രാമചന്ദ്രൻ, എം. വീനസ് (വൈസ് പ്രസി.), രവീന്ദ്രനാഥ് (സെക്ര.), കെ.ആർ. പ്രേംരാജ്, കെ. ശിവദാസ്, കെ. നാരായണൻ, രമേശ്, ആർ. മനോജ്‌കുമാർ, വിജയകുമാർ, ജി. അരവിന്ദാക്ഷൻ, എം.സി. സതീഷ് (ജോ. സെക്ര.), ബി. വിജയരംഗം (ട്രഷ.). ഫർണീച്ചർ നൽകി കുഴൽമന്ദം: കുഴൽമന്ദം ഗ്രാമപഞ്ചായത്ത് ചിതലി പഴയകളം യൂത്ത് റിക്രിയഷേൻ ക്ലബിലേക്ക് ഫർണിച്ചർ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണികുമാരൻ, മിഥുൻ, എം. സുധീർ, ചന്ദ്രിക എന്നിവർ സംസാരിച്ചു. വനിത കമീഷന് പരാതി കുഴൽമന്ദം: വീട്ടമ്മയെ മർദിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് വനിത കമീഷന് പരാതി നൽകി. കുത്തനൂർ കുന്നുകാട് തോമസി‍​െൻറ ഭാര്യ മഞ്ജുവിനെയാണ് വാടക വീടി‍​െൻറ ഉടമസ്ഥൻ കുഞ്ചൻ എന്നയാൾ മർദിച്ചത്. കൈവിരലിനുൾപ്പെടെ സാരമായി പരിക്കേറ്റ ഇവർ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിക്കെതിരെ കുഴൽമന്ദം പൊലീസ് കേസടുത്തങ്കിലും അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെയാണ് വനിത കമീഷനിൽ പരാതി നൽകിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story