Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ പാലത്തിൽ...

റെയിൽവേ പാലത്തിൽ ഗുഡ്സ് ബോഗികൾ വേർപ്പെട്ടു; നിരവധി ട്രെയിനുകൾ വൈകി

text_fields
bookmark_border
ഷൊർണൂർ: ഷൊർണൂർ റെയിൽവേ പാലത്തിൽ ഗുഡ്സ് ട്രെയിനി​െൻറ ബോഗികൾ രണ്ടായി വേർപ്പെട്ടു. നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഗാർഡി​െൻറ അവസരോചിത ഇടപെടലിൽ ഒരു മണിക്കൂറിന് ശേഷം ബോഗികൾ ബന്ധിച്ച ശേഷമാണ് ഗുഡ്സ് ട്രെയിൻ യാത്ര തുടർന്നത്. ബുധനാഴ്ച പുലർച്ച 5.10നാണ് ബോഗികൾ വേർപ്പെട്ടതോടെ സമ്മർദത്തെത്തുടർന്ന് ട്രെയിൻ നിന്നത്. എറണാകുളം ഇരുമ്പനത്തുനിന്ന് ഐ.സി.എമ്മിലേക്ക് പോവുകയായിരുന്ന ട്രെയിനി​െൻറ എഞ്ചിനിൽനിന്ന് നാൽപ്പത്തിയേഴാമത്തെയും നാൽപ്പത്തിയെട്ടാമത്തെയും ബോഗികൾക്കിടയിലെ കംപ്ലിങ്ങാണ് വേർപ്പെട്ടത്. പാലത്തിന് മധ്യഭാഗത്തായിരുന്നു വേർപ്പെട്ട ഈ ഭാഗം. പിന്നെയും 13 ബോഗികൾ പിറകിലുണ്ടായിരുന്നു. ബോഗികൾ വേർപ്പെട്ട് സമ്മർദം നഷ്ടമായി നിൽക്കുന്നതിനാൽ ഇരുഭാഗത്തേക്കും ട്രെയിൻ നീക്കാനുമായില്ല. ട്രെയിൻ ഗാർഡ് സാഹസികമായി വളരെ ഉയരമുള്ള പാലത്തി​െൻറ ഗാർഡറിലൂടെ തൂങ്ങി വേർപ്പെട്ട ഭാഗത്തെത്തി കംപ്ലിങ് ഘടിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു മണിക്കൂറിലധികം കഴിഞ്ഞിരുന്നു. തുടർന്ന് ബംഗളൂരു-കന്യാകുമാരി ഐലൻറ് എക്സ്പ്രസ് മാന്നന്നൂർ സ്റ്റേഷനിൽ ഒരു മണിക്കൂറിലധികം പിടിച്ചിട്ടു. യശ്വന്ത്പൂർ- കൊച്ചുവേളി ഗരീബ് രഥും ചെന്നൈ-മംഗളൂരു മെയിലും ഒറ്റപ്പാലത്ത് അര മണിക്കൂർ നിർത്തിയിട്ടു. വെസ്റ്റ്കോസ്റ്റ് എക്സ്പ്രസും അമൃത എക്സ്പ്രസും രണ്ട് മണിക്കൂറിലധികം ഷൊർണൂരിൽ നിന്നു. പല ട്രെയിനുകളും വൈകിയാണ് യാത്ര നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story