Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവർധിപ്പിച്ച വിഹിതം...

വർധിപ്പിച്ച വിഹിതം സംസ്ഥാന സർക്കാർ വഹിക്കണമെന്ന് നഗരസഭ പ്രമേയം

text_fields
bookmark_border
പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയിൽ ഒരു വീടിനുള്ള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള സംസ്ഥാന സർക്കാറി‍​െൻറ പ്രഖ്യാപനം കൈയടി നേടാനുള്ളതാണെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ. ഈ തീരുമാനം നഗരസഭകൾക്ക് അധികഭാരം നൽകുന്നതാണെന്നും കൗൺസിൽ ആരോപണം ഉയർന്നു. വര്‍ധിപ്പിച്ച വിഹിതം സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന പ്രമേയവും കൗണ്‍സില്‍ പാസാക്കി. സി. കൃഷ്ണകുമാര്‍ അവതരിപ്പിച്ച പ്രമേയത്തെ എൽ.ഡി.എഫ് എതിര്‍ത്തപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ അനുകൂലിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം വീടിനുള്ള നിരക്ക് നാലു ലക്ഷമായി ഉയര്‍ത്തിയ തീരുമാനത്തില്‍ ഗവ. ഉത്തരവ് ലഭിച്ച ശേഷം നഗരസഭ നിലാപാടെടുത്താല്‍ മതിയെന്നായിരുന്നു എൽ.ഡി.എഫ് നിലപാട്. നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും 50,000 രൂപ സംസ്ഥാന വിഹിതവും 50,000 നഗരസഭ, 50,000 ഗുണഭോക്തൃ വിഹിതം എന്നിങ്ങനെയാണ് അടക്കേണ്ടത്. പുതിയ തീരുമാനമനുസരിച്ച് നഗരസഭ വിഹിതം രണ്ടു ലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃ വിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാന വിഹിതം അമ്പതിനായിരം രൂപയും എന്ന നിരക്കില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് സി.പി.എം. പ്രതിനിധി എ. കുമാരി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുക നഗരസഭക്ക് ബാധ്യതയുണ്ടെന്ന് വിഷയത്തില്‍ നഗരസഭ സെക്രട്ടറി മറുപടി പറഞ്ഞു. നിലവില്‍ 1759 പേരാണ് പി.എം.വൈ.എ പദ്ധതിപ്രകാരമുള്ളത്. ഇതില്‍ ഗുണഭോക്തൃവിഹിതം അടച്ചവരുമുണ്ട്. ഇവര്‍ക്കും അധിക വിഹിതം നല്‍കേണ്ടി വരും. മാത്രവുമല്ല, അടച്ച 50,000തിരികെ നല്‍കേണ്ടി വരും. ഈ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നത് ഗവ. ഉത്തരവ് ലഭിച്ചാലേ അറിയുകയുള്ളൂവെന്നും സെക്രട്ടറി വിശദീകരിച്ചു. 2014ല്‍ ഭൂരഹിതരായവര്‍ക്ക് വീടുെവച്ച് നല്‍കാന്‍ എലുപ്പുള്ളിയിലും ഓലശ്ശേരിയിലും ഭൂമി വാങ്ങിയ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ബി.ജെ.പി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുന്നത്തൂര്‍ മേട് പാറക്കുളം സ്വകാര്യവ്യക്തി നികത്തുന്നത് സംബന്ധിച്ചും കൗണ്‍സിലില്‍ ചര്‍ച്ചയായി. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി. സാബു, സെയ്തലവി, വി. രഞ്ജിത്ത്, മണി, എസ്.ആര്‍. ബാലസുബ്രഹ്മണ്യം എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story