Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുഡ്സ് ട്രെയിൻ കേടായി; ...

ഗുഡ്സ് ട്രെയിൻ കേടായി; പാലക്കാട്​ പാതയിൽ ഗതാഗത തടസം

text_fields
bookmark_border
ഷൊർണൂർ: മങ്കര റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ കേടായി നിന്നത് ഗതാഗതം താറുമാറാക്കി. ബുധനാഴ്ച്ച വൈകീട്ട് ആറേമുക്കാലോടെ പാലക്കാട് ഭാഗത്തേക്ക് പോയ ട്രെയിനാണ് 'ഹോട്ട് വീൽ' ആയി മങ്കര സ്റ്റേഷനിൽ നിന്നത്. ആക്സിൽ ചൂടായി ചക്രത്തിലെ ഗ്രീസിട്ട ഭാഗം സ്തംഭിക്കുന്ന അവസ്ഥയാണിത്. ട്രെയിൻ നിന്നതോടെ ഷൊർണൂർ, എറണാകുളം ഭാഗത്തു നിന്ന് പാലക്കാട് വഴി പോകേണ്ട എല്ലാ ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. അടുത്തിടെ നിർത്തലാക്കിയ മങ്കര സ്റ്റേഷനിൽ മൂന്നാമതൊരു ട്രാക്കില്ലാത്തത് സ്ഥിതി വഷളാക്കി. ഒറ്റപ്പാലത്തുണ്ടായിരുന്ന മറ്റൊരു ഗുഡ്സ് ട്രെയിനി​െൻറ എൻജിൻ കൊണ്ടുവന്ന് സ്തംഭിച്ച് നിന്ന ട്രെയിനിനെ ലക്കിടി സ്റ്റേഷനിലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. അപ്പോഴേക്കും രണ്ട് മണിക്കൂറിലധികം കഴിഞ്ഞിരുന്നു. വൈകീട്ട് 6.45ന് ഒറ്റപ്പാലത്തെത്തിയ കേരള എക്സ്പ്രസ് രാത്രി ഒമ്പത് കഴിഞ്ഞാണ് പോയത്. ഇൻറർസിറ്റി, ബാനസ്വാഡി, ആലപ്പി-ചെന്നൈ, മംഗളൂരു-ചെന്നൈ എന്നിവയും മണിക്കൂറുകളോളം വൈകി. കോയമ്പത്തൂർ മെമു ട്രെയിൻ രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story