Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅത്ര ചെറുതല്ല ഹോട്ട്...

അത്ര ചെറുതല്ല 'ഹോട്ട് വീൽ'

text_fields
bookmark_border
ഷൊർണൂർ: ട്രെയിൻ അപകടമുണ്ടാക്കുന്ന തരത്തിലുള്ളതാണ് 'ഹോട്ട് വീൽ' പ്രശ്നം. ചക്രം പൊടുന്നനെ നിന്ന് പാളം തെറ്റുകയാണ് ചെയ്യുക. ബുധനാഴ്ചയുണ്ടായ ഹോട്ട് വീൽ പ്രശ്നം ഒറ്റപ്പാലത്ത് തന്നെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ വിവരം ലോക്കോ പൈലറ്റുമാരും സ്റ്റേഷൻ അധികൃതരും കൺട്രോൾ സ്റ്റേഷനിലും മറ്റും അറിയിച്ചു. ട്രെയിൻ ലക്കിടിയിൽ നിർത്താൻ ആദ്യം നിർദേശം നൽകുകയും ചെയ്തു. എന്നാൽ, പിറകിൽ ദില്ലിയിലേക്ക് പോകേണ്ട ട്രെയിനുകളടക്കം ഉണ്ടായിരുന്നതിനാൽ കൂടുതൽ ട്രാക്കുകളുള്ള പാലക്കാട് വരെ ഓടിക്കാൻ നിർദേശം ലഭിച്ചു. യാത്ര തുടർന്ന ട്രെയിൻ രണ്ട് ട്രാക്കുകൾ മാത്രമുള്ള മങ്കരയിൽ ചക്രം സ്തംഭിച്ച് നിൽക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story