Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതദ്ദേശ സ്ഥാപനങ്ങളിലെ...

തദ്ദേശ സ്ഥാപനങ്ങളിലെ കണ്ടിൻജൻറ് ജീവനക്കാർക്ക്​ ഇനി പെൻഷനും പ്രമോഷനും

text_fields
bookmark_border
മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളിൽ പാർട് ടൈം കരാർ ജീവനക്കാരായി ജോലിചെയ്യുന്ന ജീവനക്കാർക്ക് പ്രമോഷൻ നൽകാൻ തീരുമാനം. ലൈേബ്ര‍റിയൻ, ആയ, നഴ്സറി ടീച്ചർ തസ്തികകളിലുള്ളവർക്കാണ് പ്രമോഷൻ. 2000 ഡിസംബർ 31ന് മുമ്പ് നിയമിക്കപ്പെട്ടവരും സ്ഥിരമായി ജോലിയിലുള്ളവരുമായവർക്കാണ് ആനുകൂല്യം. ഇവരെ 2010 മേയ് മൂന്നിന് പ്രത്യേക ഉത്തരവ് പ്രകാരം പാർട് ടൈം കണ്ടിൻജൻറ് ജീവനക്കാരായി സ്ഥിരപ്പെടുത്തിയതാണ്. പ്രമോഷൻ അനുവദിക്കണമെന്നും ഒാണറേറിയം സർവിസും മിനിമം പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും പരിഗണിക്കണമെന്നും ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്. നഗരസഭകളിലും പഞ്ചായത്തുകളിലും ഒാണറേറിയം വ്യവസ്ഥയിൽ നിയമിക്കപ്പെടുകയും പിന്നീട് പാർട് ടൈം കണ്ടിൻജൻറ് ജീവനക്കാരാവുകയും ചെയ്ത ലൈേബ്രറിയൻ, ആയമാർ, നഴ്സറി ടീച്ചർമാർ എന്നിവർക്ക് പുതിയ ആനുകൂല്യം ലഭ്യമാവും. സർക്കാർ നേരിട്ട് നിയമിക്കുന്ന ഇത്തരം തസ്തികകളിലെ പ്രമോഷൻ മാതൃകയിൽ സേവനകാലം കണക്കാക്കി ഇവർക്കും പ്രമോഷനും പെൻഷനും നൽകും. ഇത്തരം ജീവനക്കാരുടെ 35 ശതമാനം തസ്തികകൾ ഫുൾ ടൈം കണ്ടിൻജൻറ് തസ്തികകളായി ഉയർത്തി നിലവിലെ സ്ഥാപനങ്ങളിൽതന്നെ നിലനിർത്തും. അധിക സാമ്പത്തിക ബാധ്യത തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കണം. ഒാണറേറിയം വ്യവസ്ഥയിൽ നിയമിക്കുകയും പിന്നീട് പാർട് ടൈം കണ്ടിൻജൻറ് ജീവനക്കാരായി സ്ഥിരപ്പെടുത്തുകയും ചെയ്തവർക്ക് മിനിമം െപൻഷൻ ഉറപ്പാക്കാൻ രണ്ടുവർഷത്തെ സേവനത്തെ ഒരു വർഷത്തെ സേവനകാലമായി കണക്കാക്കും. നിലവിൽ ഇത്തരം തസ്തികയിൽനിന്ന് വിരമിക്കുന്നവർക്ക് പകരം നിയമിക്കപ്പെടുന്നവരുടെ യോഗ്യത സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story