Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടിക്കാംതോട്...

പട്ടിക്കാംതോട് പാലത്തി‍െൻറ അപകടാവസ്ഥ ഉടന്‍ പരിഹരിക്കണം ^സി.പി.എം

text_fields
bookmark_border
പട്ടിക്കാംതോട് പാലത്തി‍​െൻറ അപകടാവസ്ഥ ഉടന്‍ പരിഹരിക്കണം -സി.പി.എം ചെര്‍പ്പുളശ്ശേരി: നഗരസഭയിലെ 32, 33 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചങ്ങമ്പുഴ പട്ടിക്കാംതോട് പാലത്തി‍​െൻറ അപകടാവസ്ഥ പരിഹരിക്കാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. പാലത്തിനടിഭാഗത്തെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് കമ്പികള്‍ പുറത്തുചാടിയ നിലയിലാണ്. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ പ്രധാന ബൈപ്പാസ് റോഡായ തൂത-പന്നിയംകുര്‍ശ്ശി റോഡിലാണ് പട്ടിക്കാംതോടിന് കുറുകെയുള്ള ചങ്ങമ്പുഴപാലം. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടഭീഷണിയുയര്‍ത്തി തുടങ്ങിയിട്ട് ഒരു വർഷത്തിലധികമായി. ദിവസവും നിരവധി സ്കൂള്‍ വാഹനങ്ങളും ഭാരം കയറ്റിയ ലോറികളും പോകുന്ന പാലം വലിയ സുരക്ഷഭീഷണിയാണ് ഉയര്‍ത്തുന്നത്. പാലത്തിന് തൊട്ടുതാഴെ തോട്ടില്‍ കുളിക്കടവുമുണ്ട്. ഭാരമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നു വീഴുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. എത്രയും പെെട്ടന്ന് പാലത്തി‍​െൻറ അപകടാവസ്ഥ പരിഹരിക്കാൻ നടപടികള്‍ നഗരസഭ ഭരണാധികാരികള്‍ കൈകൊള്ളണമെന്നും സി.പി.എം ചങ്ങമ്പുഴ ബ്രാഞ്ച് ആവശ്യപ്പെട്ടു. ചിത്രം: അപകടാവസ്ഥയുള്ള പട്ടിക്കാംതോട് പാലം
Show Full Article
TAGS:LOCAL NEWS 
Next Story