Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെർപ്പുളശ്ശേരി സബ്...

ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം മാറ്റുന്നതിൽ ജനകീയ അഭിപ്രായം തേടണം ^മുസ്​ലിം ലീഗ്

text_fields
bookmark_border
ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം മാറ്റുന്നതിൽ ജനകീയ അഭിപ്രായം തേടണം -മുസ്ലിം ലീഗ് ചെർപ്പുളശ്ശേരി: കച്ചേരിക്കുന്നിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പുതുക്കി പണിയാൻ നാല് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിൽ ജനാഭിപ്രായം തേടണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല സെക്രട്ടറി കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. 1861ൽ നിർമിച്ച കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1865 ഡിസംബർ 19നാണ് രജിസ്റ്റർ ഓഫിസായി പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ പാലക്കാട്, ചിറ്റൂർ താലുക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കും ഒഴിച്ചുള്ള ബാക്കി മുഴുവൻ സ്ഥലങ്ങളും രജിസ്റ്റർ ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഒന്നരമാസം മുമ്പാണ് 1864ലെ ഒരു അടിയാധാരം ഇവിടെ നിന്ന് എടുത്തത്. ഈ ചരിത്ര പ്രാധാന്യമുള്ള കെട്ടിടം പൈതൃകമായി സൂക്ഷിക്കണം. നിലവിലെ കെട്ടിടത്തി​െൻറ സമീപത്ത് തന്നെ അനുയോജ്യമായ കെട്ടിടം കിട്ടാമെന്നിരിക്കെ മാറ്റം ജനങ്ങൾക്ക് പ്രയാസമാണ്. ഓഫിസ് മാറുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ ഭരണസമിതിയുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പൊതു ജനങ്ങളുടെയോ അഭിപ്രായം തേടിയിട്ടില്ല. ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്‌. വകുപ്പ് മന്ത്രിക്കും ഐ.ജിക്കും ജില്ല രജിസ്ട്രാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. സമരത്തിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഹക്കീം ചേർപുള്ളശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ പ്രസിഡൻറ് സി.എ. ബക്കർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ഭാരവാഹികളായ സാദിക്കലി, നസീമുദ്ദീൻ പാറയിൽ, അലി മാസ്റ്റർ, എൻ.സി .ഉമ്മർ, പാലക്കൽ വാപ്പുട്ടി ഹാജി , ഹുസ്സൈൻ കരിക്കര, അബ്ബാസ് കരിങ്കര, സൽമാൻ, നിഷാദ് വാണിയപുര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story