Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങിൽനിന്ന് വീണ്...

തെങ്ങിൽനിന്ന് വീണ് മരിച്ച കണ്ട‍​െൻറ കുടുംബത്തിന് അടി‍യന്തര സഹായം വേണമെന്ന്; നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസറെ യുവാക്കൾ ഉപരോധിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: തെങ്ങിൽനിന്ന് വീണ് ആവശ്യമായ ചികിത്സ കിട്ടാതെ മരിച്ച അയ്യപ്പൻകുളം കോളനിയിലെ കണ്ട‍​െൻറ കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് യുവാക്കൾ നിലമ്പൂർ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെ ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 25,000 രൂപ അടിയന്തര സഹായം നൽകാൻ ഐ.ടി.ഡി.പി തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂക്കോട്ടുംപാടം ആനന്ദ നഗറിൽ തെങ്ങുകയറുന്നതിനിടയിൽ താഴെവീണ് പരിക്കേറ്റ കണ്ടനെ പ്രദേശവാസികൾ നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയില്‍നിന്ന് യഥാസമയം ചികിത്സ ലഭിക്കാതെ കണ്ടൻ മരിക്കുകയായിരുന്നു. മരണം സംഭവിച്ച് അഞ്ച് ദിവസം കഴിഞ്ഞിട്ടും കുടുംബത്തിന് അടിയന്തര സഹായം നൽകാത്തതിനെ തുടർന്ന് പൂക്കോട്ടുംപാടത്തെ യുവാക്കളാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെ ഉപരോധിച്ചത്. ഉപരോധത്തെ തുടർന്ന് പുതുതായി ചുമതലയേറ്റ പ്രോജക്ട് ഓഫിസർ ടി. ശ്രീകുമാർ, അസി. പ്രോജക്ട് ഓഫിസർ എം. ഷബീർ എന്നിവർ കണ്ട‍​െൻറ വീട് സന്ദർശിക്കുകയും അടിയന്തര സഹായമായി 25,000 രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ, കണ്ട‍​െൻറ ഭാര്യ മാതിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ തുക കൈമാറാൻ കഴിഞ്ഞിട്ടില്ലെന്നും രേഖകൾ സമർപ്പിക്കുന്ന പക്ഷം തുക കൈമാറുമെന്നും പ്രോജക്ട് ഓഫിസർ ടി. ശ്രീകുമാർ പറഞ്ഞു. മറ്റ് സഹായങ്ങൾക്കൂടി നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട്ടുംപാടം സ്വദേശികളായ അമീർ പൊറ്റമ്മൽ, നിഷാദ് പൊട്ടേങ്ങൽ, പി. ഉബൈദ്, പ്രവീൺ രാമചന്ദ്രൻ, പി.എം. ഷാഹിദ്, പി.എം. മുനീർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story