Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മേഖലയെ...

വൈദ്യുതി മേഖലയെ തകർക്കുന്ന കേന്ദ്രനിയമത്തിനെതിരെ ജനസഭ

text_fields
bookmark_border
നിലമ്പൂർ: വരുന്ന പാർലമ​െൻറ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ വൈദ്യുതി ജീവനക്കാർ ഏപ്രിൽ മൂന്നിന് പാർലമ​െൻറ് മാർച്ച് നടത്തുന്നു. മാർച്ചിന് മുന്നോടിയായി സന്ദേശം ജനങ്ങളിലെത്തിക്കുവാൻ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​െൻറ ആഭിമുഖ്യത്തിൽ നിലമ്പൂരിൽ ജനസഭ നടത്തി. പരിപാടി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. മാത്യു കാരാംവേലി അധ്യക്ഷത വഹിച്ചു. ബഷീർ ചുങ്കത്തറ, ടി.പി. യൂസുഫ്, റോസ് വിൽസ്, പി. ഉണ്ണികൃഷ്ണൻ, കെ.എ. പ്രകാശ്, ബാബുരാജ്, വെങ്കിടേഷ്, കൈരളിദാസ്, കെ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story