Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്കാര കൈപിടിച്ചു;...

സംസ്കാര കൈപിടിച്ചു; വയോധിക സംഘത്തിന് ഉല്ലാസയാത്രയോരുങ്ങി

text_fields
bookmark_border
എടവണ്ണ: ആടിയും പാടിയും പ്രായത്തി​െൻറ അവശതകൾ മറന്ന് അവർ നഗരത്തി​െൻറ വിസ്മയക്കാഴ്ചകൾ ആസ്വദിച്ചു. എടവണ്ണയിലെ സാംസ്കാരിക കൂട്ടായ്മയായ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കാണാക്കാഴ്ചകളിലേക്ക് ഒരു സഹയാത്ര' എന്ന പരിപാടിയുടെ ഭാഗമായാണ് 42 മുതിർന്ന പൗരന്മാർ കോഴിക്കോട്ടെ നഗരകാഴ്ചകൾ കാണാൻ ഇറങ്ങിയത്. 80 പിന്നിട്ട മാരനും ചക്കിക്കുട്ടിയും പോക്കരുമുൾപ്പെടെ 38 സ്ത്രീകളും 14 പുരുഷന്മാരും യാത്രയിൽ പങ്കെടുത്തു. രാവിലെ എടവണ്ണ ബസ്സ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസിയ ബഷീർ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കരിപ്പൂർ എയർപോർട്ടിലേക്കാണ് ആദ്യം പോയത്. വിമാനങ്ങൾ ഇറങ്ങുന്നതും ഉയരുന്നതും അടുത്തുനിന്ന് കണ്ടതും ബേപ്പൂരിൽനിന്ന് ജങ്കാറിൽ കയറി യാത്ര ചെയ്തതും എല്ലാം അവർ ആസ്വദിച്ചു. നഗരത്തിലെ ഷോപ്പിങ് മാളിലെ ശീതീകരിച്ച ഹാളിലൂടെ ലിഫ്റ്റിലും എസ്കലേറ്ററിലും കയറി വർണക്കാഴ്ചകൾ ആവോളം കണ്ടു. ആകാശവാണി കേന്ദ്രത്തിൽ ചെന്ന് റേഡിയോ പ്രക്ഷേപണവും നേരിൽ കണ്ടു. ഒടുവിൽ വൈകീട്ട് അറബിക്കടലോരത്ത് തിരമാലകളുടെ സൗന്ദര്യവും നുകർന്നു. കാഴ്ചകളിലേക്ക് ഇവരെ കൈപിടിച്ചു നയിക്കാൻ സംസ്കാരയുടെ 15ഓളം പ്രവർത്തകർ കൂടെയുണ്ടായിരുന്നു. ചവിട്ടുകളിയും നാടൻപാട്ടുമായി ബീച്ചിൽ ഒത്തുചേർന്ന സംഗമത്തിൽ എഴുത്തുകാരി കെ.പി. സുധീര യാത്രികരോട് സംവദിക്കാനെത്തി. പത്രപ്രവർത്തകൻ നവാസ്പൂനൂർ, ബിസിനസ് പ്രമുഖനും പരിശീലകനുമായ എൻ. യഹ്യാഖാൻ, വയനാട് ജില്ല ഇൻഫർമേഷൻ ഓഫിസർ ഖാദർ പാലാഴി എന്നിവർ സംസാരിച്ചു. സംസ്കാര ചെയർമാൻ പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് ചളിപ്പാടം, പി. അബ്ദുല്ലക്കുട്ടി, വി.പി. ഫിറോസ്, ടി.പി. ഹമീദ് ഷർവാനി, കെ. മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story