Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലിക്കലടി...

നെല്ലിക്കലടി കോളനിക്കാരെ കാണാൻ അസി. കലക്ടറെത്തി

text_fields
bookmark_border
കരുവാരകുണ്ട്: നെല്ലിക്കലടി ആദിവാസി കോളനി അസി. കലക്ടർ അനിൽകുമാർ സന്ദർശിച്ചു. കോളനിയിൽനിന്ന് ഒറ്റപ്പെട്ട് വനാതിർത്തിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ ദുരിതങ്ങൾ കേട്ടറിഞ്ഞാണ് അസി. കലക്ടർ മല കയറിയെത്തിയത്. വാർധക്യസഹജമായ രോഗങ്ങളാൽ പ്രയാസപ്പെടുന്ന അഞ്ചുപേരുൾപ്പെടുന്ന ഈ കുടുംബങ്ങൾ താമസിക്കുന്നത് തകർന്നു വീഴാറായ കൂരകളിലാണ്. സ്കൂളിൽ പോകാൻ കഴിയാത്ത നാലു കുട്ടികളും രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഇവിടെയുണ്ട്. കുടിവെള്ളത്തിനായി ചോലകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. എന്നാൽ, വേനൽക്കാലമായതോടെ ചോലകൾ വറ്റി. ഇതോടെ കുടിവെള്ളം മുട്ടി. കോളനിയിൽനിന്ന് ഒരു കിലോമീറ്റർ അകലത്തിൽ വരെ വൈദ്യുതിക്കാലുകളെത്തിയെങ്കിലും ഇവർക്കിന്നും വൈദ്യുതിയില്ല. ഏക സോളാർ വിളക്കാവട്ടെ അണഞ്ഞിട്ട് നാളുകളേറെയായി. ആനകളിറങ്ങുന്ന മലയടിവാരത്ത് അടച്ചുറപ്പില്ലാത്ത കൂരകളിൽ കഴിയുന്ന ഇവരുടെ അവസ്ഥ ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പാലിയേറ്റിവ് പ്രവർത്തകരായ എം.എ. റസാഖ്, യൂസുഫ്, ഇർഷാദ്, അബ്ദുറഹ്മാൻ, സുനിത, റൈഹാനത്ത് എന്നിവർ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story