Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpmna MC B...

pmna MC B മുദ്രപത്രങ്ങൾ കിട്ടാക്കനി

text_fields
bookmark_border
50, 100 രൂപയുടേതിന് കടുത്ത ക്ഷാമം പെരിന്തൽമണ്ണ: കുറഞ്ഞ വിലക്കുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 50, 100 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് മാസങ്ങളായി ക്ഷാമം നേരിടുന്നത്. സർട്ടിഫിക്കറ്റുകൾ, കരാർ, സർക്കാറി​െൻറ വിവിധ ആനുകൂല്യങ്ങൾ, രജിസ്ട്രേഷൻ നടപടി എന്നിവക്ക് ഇവ കൂടിയേ തീരൂ. സർക്കാർ ഒാഫിസുകളിൽ വിവിധ അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആവശ്യം വരുന്ന 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും ലഭ്യമല്ല. സ്കോളർഷിപ് പോലുള്ള ആവശ്യങ്ങൾക്കും വായ്പ ആവശ്യങ്ങൾക്കും വിവാഹ സർട്ടിഫിക്കറ്റുകൾക്കും കുറഞ്ഞ തുകയുടെ മുദ്രപത്രം അനിവാര്യമാണ്. കുറഞ്ഞ തുകക്കുള്ള മുദ്രപത്രങ്ങൾ ലഭിക്കാനില്ലാത്തതിനാൽ പലരും കൂടിയ വിലയുള്ളവ വാങ്ങാൻ നിർബന്ധിതരാകുന്നു. മലപ്പുറം ജില്ലയിൽ ഇവ കിട്ടാതായതോെട പലരും പാലക്കാട് ജില്ലയിൽനിന്ന് വാങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും അവിടേയും കിട്ടാനില്ല. ജില്ല സ്റ്റാമ്പ് ഡിപ്പോയിൽനിന്നാണ് ഇവ സ്റ്റാമ്പ് വെണ്ടർമാർക്ക് വിതരണം ചെയ്യേണ്ടത്. ജില്ല ഡിപ്പോയിൽ കുറഞ്ഞ തുകയുടെ മുദ്രപത്രങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടും എത്താൻ വൈകുന്നതായാണ് ആക്ഷേപം. 50​െൻറയും നൂറി​െൻറയും മുദ്രപത്രങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞദിവസം രജിസ്ര്‌ടേഷന്‍ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‌ കത്ത്‌ നല്‍കിയിരുന്നെങ്കിലും നടപടി ഒന്നുമായിട്ടില്ല. സാധാരണ ജനങ്ങൾക്ക് അത്രയൊന്നും ആവശ്യമില്ലാത്ത 500, 1000 രൂപയുടെ മുദ്രപത്രങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾക്കടക്കം അത്യാവശ്യമായ 50, 100 രൂപയുടെ മുദ്രപത്രങ്ങൾക്ക് കൃത്രിമമായ ക്ഷാമം ഉണ്ടാക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. വാഹനാപകടങ്ങളിൽ പരിക്ക് പെരിന്തൽമണ്ണ: പനമരത്ത് ബൈക്ക് മറിഞ്ഞ് മൂടക്കൊല്ലി കുനിമൽ റഫീഖ് (36), ചുങ്കത്തറയിൽ ബൈക്ക് തട്ടി വല്ലപ്പുഴ കുത്തുകല്ലൻ നിസാം(17), മണ്ണാർക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പയ്യനടം കല്ലിങ്ങൽ അജീഷ് (33), കരുവാരകുണ്ടിൽ ബൈക്ക് മറിഞ്ഞ് താഴേക്കോട് വാട്ടുപാറ ഷാജഹാൻ (20), ശ്രീകൃഷ്ണപുരത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് മണ്ണാർക്കാട് ചങ്ങലീരി സഹദ് ഫൈസി (35), ആലിപ്പറമ്പ് ഓട്ടോ തട്ടി ആലിപ്പറമ്പ് കളപ്പാട്ടിൽ മുഹമ്മദ് അസ്‌ക്കർ (15), തേഞ്ഞിപ്പലത്ത് ബൈക്കും ലോറിയും കൂട്ടിമുട്ടി ഷൊർണൂർ കുളപ്പുള്ളി അമ്പലക്കണ്ടത്തിൽ മുഹമ്മദ് ഫൈസൽ (35), കൂട്ടുപാതയിൽ ബൈക്കുകൾ കൂട്ടിമുട്ടി ഒറ്റപ്പാലം പാലപ്പുറം മേലെ കോളേരി അച്യുതൻകുട്ടി (45), എടപ്പാലത്ത് ബൈക്ക് മറിഞ്ഞ് വിളയൂർ തോട്ടത്തിൽ ലീലാവതി (48), ചെർപ്പുളശ്ശേരിയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് തൃക്കടീരി പള്ളിയേൽ സുനിൽ (27) എന്നിവരെ പരിക്കുകളോടെ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലാറ്റൂരിൽ ൈബക്ക് മറിഞ്ഞ് എടത്തനാട്ടുകര ഒറ്റകത്ത് ഷാൻ (28), ചുങ്കത്തറയിൽ ബൈക്കുകൾ കുട്ടിയിടിച്ച് തച്ചുപറമ്പൻ നിയാസ് ഹുസൈൻ (22), തിരൂർക്കാട് ഒാേട്ടായും കാറും കൂട്ടിമുട്ടി രാമപുരം പള്ളിയാൽ തൊടി സാജിത (37), അങ്ങാടിപ്പുറം ആലിക്കൽ സുഹറ (55), കോേട്ടാപ്പാടം ചേലക്കാട് സുരേഷ് ബാബു (43), െചർപ്പുളശേരി മങ്ങോട്ട് ബൈക്കുകൾ കൂട്ടിമുട്ടി വീരമംഗലം ഒടുവൻകാട്ട് അബ്ദുല്ലത്തീഫ് (30) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. െട്രയിൻ തട്ടി പരിക്ക് പെരിന്തൽമണ്ണ: ചെറുകരയിൽ ട്രെയിൻതട്ടി പരിക്കേറ്റ ചെറുകര ആറങ്ങോടൻ വീട്ടിൽ പാത്തുമ്മയെ (80) മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story