Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.ഡി.പി.ഐ എസ്​.പി...

എസ്​.ഡി.പി.ഐ എസ്​.പി ഓഫിസ്​ മാർച്ച്

text_fields
bookmark_border
മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽനിന്ന് ആയുധശേഖരം കണ്ടെത്തിയിട്ടും ദേശീയ ഏജൻസികൾ അന്വേഷിക്കാത്തതിന് പിന്നിൽ സംഘ്പരിവാർ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അേന്വഷണത്തിൽ വീഴ്ച വരുത്തിയാൽ എസ്.ഡി.പി.ഐ ജുഡീഷ്യറിയെ സമീപിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ. എസ്.ഡി.പി.ഐ എസ്.പി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനികായുധങ്ങൾ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്താനും ഗൂഢാലോചന വെളിച്ചത്ത് വരാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്നു തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര, ജനറൽ സെക്രട്ടറി എ.കെ. മജീദ്, വൈസ് പ്രസിഡൻറ് അഡ്വ. സാദിഖ് നടുത്തൊടി, ബാബു മണി കരുവാരകുണ്ട് എന്നിവർ സംസാരിച്ചു. അേന്വഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story