Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനത്തിനൊപ്പം കളിയും...

പഠനത്തിനൊപ്പം കളിയും വേണം; കുട്ടികളോട് സംവദിച്ച് കലക്ടർ

text_fields
bookmark_border
മലപ്പുറം: കേരളത്തെ ഒരുപാട് ഇഷ്ടമായി, നാട്ടുകാരെയും. സാറിന് ഈ നാട് ഇഷ്ടമായോയെന്ന ഒന്നാം ക്ലാസുകാരൻ ദേവാനന്ദി​െൻറ ചോദ്യത്തിന് ജില്ല കലക്ടർ അമിത് മീണയുടെ നിറപുഞ്ചിരിയോടെയുള്ള മറുപടി. വളാഞ്ചേരി സാന്ദീപനി വിദ്യാനികേതൻ സ്കൂളിലെ കുട്ടികൾ ജില്ല ഭരണസിരാകേന്ദ്രവും ജില്ല കലക്ടറെയും നേരിട്ട് കാണാനെത്തിയപ്പോഴാണ് ആദ്യ ചോദ്യം. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 50ഓളം കുട്ടികളാണ് കലക്ടറേറ്റിലെത്തിയത്. ഏറെനേരം കലക്ടർ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു. സിവിൽ സർവിസ് നേടാൻ േപ്രരിപ്പിച്ചതാരാെണന്നാണ് മറ്റൊരു കുട്ടിക്ക് അറിയേണ്ടത്. അച്ഛൻ ഐ.പി.എസുകാരനാണ്. അത് കണ്ടാണ് വളർന്നത്. ഇതാണ് സിവിൽ സർവിസിലേക്ക് ആകർഷിച്ചതെന്ന് കലക്ടർ. എന്ത് കളിയാണ് ഇഷ്ടമെന്ന കലക്ടറുടെ ചോദ്യത്തിന് ഭൂരിഭാഗം കുട്ടികളും ഫുട്ബാളെന്ന് മറുപടി. ഇഷ്ട താരങ്ങൾ മെസി, റൊണാൾഡോ. ആരാവാനാണ് ആഗ്രഹമെന്ന കലക്ടറുടെ ചോദ്യത്തിന് ഡോക്ടർ, ടീച്ചർ, ഐ.പി.എസ്, ഐ.എ.എസ് ഓഫിസർ, പട്ടാളം തുടങ്ങി ഒട്ടേറെ ഉത്തരങ്ങൾ. കളിക്കുകയും നന്നായി പഠിക്കുകയും വേണം. എന്നാലേ ഏത് ലക്ഷ്യവും നേടാൻ കഴിയൂവെന്ന് കലക്ടറുടെ ഉപദേശം. അസിസ്റ്റൻറ് കലക്ടർ അരുൺ കെ. വിജയനും കുട്ടികളോട് സംവദിച്ചു. ദീപ്തി, ശ്രുതി, റാണി എന്നീ അധ്യാപികമാരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story