Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനവും

text_fields
bookmark_border
സ്കൂൾ വാർഷികവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ എ.എൽ.പി സ്കൂൾ 36ാം വാർഷികാഘോഷം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. സുഹൈർ അധ്യക്ഷത വഹിച്ചു. 25 വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച രത്നാകരൻ മാസ്റ്ററെ എ.ഇ.ഒ ഇസ്മായിൽ ശരീഫ് ആദരിച്ചു. വിദ്യാർഥികളുടെ കൈയെഴുത്ത് മാഗസിൻ 'മുകുളം' ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീപ്രിയ പ്രകാശനം ചെയ്തു. എ.ഇ.ഒക്കുള്ള ഉപഹാരം പ്രഫ. അബ്ദുൽ ഹഖ് കൈമാറി. മികച്ച അധ്യാപകർക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ വാർഡ് അംഗം എ.പി. ബീന പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. മുഹമ്മദ്, സലാം മാസ്റ്റർ, പ്രഫ. അബ്ദുൽ ഹഖ്, രഞ്ജിത് മാസ്റ്റർ, താഴത്തരി അബ്ദുൽ കരീം, വി.എൻ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ചോല അംഗൻവാടി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ഹ്രസ്വചിത്ര കൂട്ടായ്മ മഞ്ചേരി: ഫിലിം ആൻഡ് വിഡിയോ അസോസിയേഷൻ (ഫവാം) കൂട്ടായ്മ യോഗം മഞ്ചേരി വ്യാപാര ഭവനിൽ നടന്നു. പ്രസിഡൻറ് പാപ്പച്ചൻ കടമക്കുടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോമൻ കള്ളിക്കാട്, ഗദ്ദാഫി കോർമത്ത്, സുൽഫിക്കർ അലി ഗുഡല്ലൂർ, സി. അപ്പുണ്ണി, അനിൽ വാടാനാംകുറിശ്ശി എന്നിവർ സംസാരിച്ചു. ഹ്രസ്വചിത്രങ്ങളിലെ മികച്ച അഭിനയത്തിന് അവാർഡ് നൽകാൻ തീരുമാനിച്ചു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവി‍​െൻറ വേർപാടിലും നടി ശ്രീദേവിയുടെ നിര്യാണത്തിലും അനുശോചിച്ചു. പുസ്തകോത്സവം മഞ്ചേരി: വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തി മഞ്ചേരി കച്ചേരിപ്പടിയിൽ മാർച്ച് ഒന്ന് മുതൽ 15 വരെ പുസ്തകോത്സവം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story