Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കൗണ്ടിങ്ങിൽ സൗജന്യ...

അക്കൗണ്ടിങ്ങിൽ സൗജന്യ പരിശീലനം

text_fields
bookmark_border
മഞ്ചേരി: കേന്ദ്രസർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി ബിരുദധാരികൾക്ക് ബാങ്കിങ്, അക്കൗണ്ടിങ് മേഖലയിൽ നൽകുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50,000ന് താഴെ വാർഷിക വരുമാനമുള്ള നഗരസഭ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 35 പേർക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും തൊഴിൽ നേടാനുള്ള സഹായവും ലഭിക്കും. അപേക്ഷ ഫോറം മഞ്ചേരിയിലെ പരിശീലന കേന്ദ്രമായ ടെക്നോവേവ് സ്കിൽസ് സ്കൂളിൽ ലഭിക്കും. അപേക്ഷകൾ മാർച്ച് അഞ്ചിന് മുമ്പ് സമർപ്പിക്കണം. ഫോൺ: 8281123898, 7994664778.
Show Full Article
TAGS:LOCAL NEWS 
Next Story