Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightm4

m4

text_fields
bookmark_border
വെല്ലുവിളികളില്ലാതെ കാനം മലപ്പുറം: കെ.ഇ. ഇസ്മയിലിനെ പിന്നോട്ടുതള്ളി കോട്ടയത്ത് സി.പി.െഎ സംസ്ഥാന നേതൃത്വത്തി​െൻറ കടിഞ്ഞാൺ പിടിച്ചെടുത്ത കാനം രാജേന്ദ്രന് മലപ്പുറത്ത് ഇന്നാരംഭിക്കുന്ന സമ്മേളനത്തിലും കാര്യമായ വെല്ലുവിളിയില്ല. സി.പി.എമ്മുമായി പുതിയ പോർമുഖം തുറന്ന് എൽ.ഡി.എഫിലെ തിരുത്തൽ ശക്തിയെന്ന ഖ്യാതി നേടിയെടുത്താണ് കാനം രണ്ടാമൂഴത്തിന് കച്ച മുറുക്കുന്നത്. ശക്തമായ എതിർപ്പുകൾ ഒന്നും പ്രകടമായില്ലെങ്കിലും നേതൃത്വത്തി​െൻറ പോക്കിൽ അതൃപ്തിയുള്ള ഒരു വിഭാഗം ഇപ്പോഴും പാർട്ടിയിലുണ്ട്. ചർച്ചകളിൽ ഇവർ ഉയർത്തുന്ന വിമർശനം മറികടന്നുവേണം കാനത്തിന് മുന്നോട്ടുപോകാൻ. സംഘടനരംഗത്ത് മികവ് അവകാശപ്പെടുേമ്പാഴും ഭരണത്തിലെ വീഴ്ച കാനത്തി​െൻറ പരാജയമായി വിലയിരുത്തപ്പെടും. സി.പി.എമ്മിലെ വിഭാഗീയതയുടെ ആനുകൂല്യം കഴിഞ്ഞ മൂന്ന് ദശകങ്ങളോളം സി.പി.െഎക്ക് തണലായിരുന്നു. വിഭാഗീയമുക്തമായ സി.പി.എമ്മി​െൻറ അടുത്ത ലക്ഷ്യം തങ്ങളാണെന്ന് സി.പി.െഎക്കറിയാം. വളർച്ച മുരടിച്ച പാർട്ടിയെ സി.പി.എമ്മിന് ദയാവധത്തിന് വിട്ടുകൊടുക്കാതെ, ചങ്കുറപ്പോടെ പൊരുതിനിന്നതാണ് കാനത്തി​െൻറ വിജയം. മൂന്നാർ ൈകയേറ്റത്തിൽ തുടങ്ങി മാണി വിഷയത്തിൽവരെ ഇത് പ്രകടമായി. നിലമ്പൂർ മാേവാവാദി വെടിവെപ്പ്, തോമസ് ചാണ്ടി രാജിവിവാദം, ലോ അക്കാദമി സമരം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങിയവയിെലല്ലാം കാനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സി.പി.എമ്മിനെ വെല്ലുവിളിച്ചുള്ള ശൈലി പ്രവർത്തകർക്കുണ്ടാക്കിയ ഉണർവ് വലുതാണ്. കോട്ടയത്തെ വീഴ്ച മറന്ന് ഒരു തിരിച്ചുവരവിന് കെ.ഇ. ഇസ്മയിൽ ശ്രമിച്ചതാണ്. തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി മന്ത്രിമാർ മന്ത്രിസഭയോഗം ബഹിഷ്കരിച്ചതിനെതിരെ പരസ്യനിലപാടെടുത്തത് ഇതി​െൻറ ഭാഗമായിരുന്നെന്നാണ് വിലയിരുത്തൽ. എന്നാൽ, ആ പ്രസ്താവന അദ്ദേഹത്തിന് തന്നെ വിനയായി. കാനത്തി​െൻറ വിരട്ടലിൽ പിൻമാറേണ്ടിവന്നു. മലപ്പുറം സമ്മേളന പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും കാനം അനുകൂലികളാണ്. ജില്ല സമ്മേളനങ്ങളിൽ വിമതർ മേൽക്കൈ നേടാതിരിക്കാൻ ജാഗ്രത പുലർത്തിയ കാനം കഴിഞ്ഞ സമ്മേളനകാലത്ത് ഇസ്മയിൽ വിഭാഗത്തി​െൻറ നിയന്ത്രണത്തിലുള്ള നാല് ജില്ല കൗൺസിലുകളിൽ പത്തനംതിട്ട ഒഴികെ മൂന്നും തിരിച്ചുപിടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story