Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ന്​ ഗ്രൂപ്​​ ചർച്ച, ...

ഇന്ന്​ ഗ്രൂപ്​​ ചർച്ച, നാളെ പൊതുചർച്ച

text_fields
bookmark_border
മലപ്പുറം: വ്യാഴാഴ്ച നൂറടി ലോസ് ലോഞ്ചിൽ ഉദ്ഘാടനസമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.30നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംഘടന, രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കുക. തുടർന്ന് ഗ്രൂപ് തിരിഞ്ഞുള്ള ചർച്ച. 14 ജില്ല ഗ്രൂപ്പുകളും സർവിസ്, പ്രവാസി സംഘടനകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പുമടക്കം 15 ഗ്രൂപ്പുകളാണ് പെങ്കടുക്കുക. വെള്ളിയാഴ്ച രാവിലെയും ഗ്രൂപ് ചർച്ച തുടരും. തുടർന്ന് പൊതുചർച്ച. ശനിയാഴ്ച വൈകീട്ട് പൊതുചർച്ചക്ക് സെക്രട്ടറി മറുപടി നൽകും. ഞായറാഴ്ച രാവിലെ പത്തിന് 89 അംഗ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ്. ഏപ്രിലിൽ കൊല്ലത്ത് നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിനുള്ള 100 പ്രതിനിധികളെയും സമ്മേളനം നിശ്ചയിക്കും. ആകെ പ്രതിനിധികൾ -563 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ -519 ക്ഷണിതാക്കൾ -33 മുതിർന്ന നേതാക്കൾ -11 സി.പി.െഎ ആകെ പാർട്ടി അംഗങ്ങൾ: 1,33,410 (2015ൽ 1,20,603) ആകെ ബ്രാഞ്ച് കമ്മിറ്റികൾ: 9165 (2015ൽ 8537) ലോക്കൽ കമ്മിറ്റികൾ: 1137 (2015ൽ 1039) മണ്ഡലം കമ്മിറ്റികൾ: 170 ജില്ല കമ്മിറ്റികൾ: 14
Show Full Article
TAGS:LOCAL NEWS 
Next Story