Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമടങ്ങിയെത്തുന്ന...

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വ്യവസായ സംരംഭം തുടങ്ങണം -ന്യൂനപക്ഷ കമീഷൻ

text_fields
bookmark_border
മലപ്പുറം: വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്നവർക്കായി കേരാധിഷ്ടിത വ്യവസായ സംരംഭം തുടങ്ങാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) ജില്ല കമ്മിറ്റിയാണ് ഈ ആവശ്യവുമായി കമീഷന് മുന്നിലെത്തിയത്. തുടർന്ന് വനംവകുപ്പ്, കൃഷിവകുപ്പ്, വ്യവസായവകുപ്പ് എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജറിൽ നിന്നുൾപ്പെടെ ലഭിച്ച മറുപടി സർക്കാറിന് സമർപ്പിക്കുമെന്ന് കമീഷൻ ചെയർമാൻ അറിയിച്ചു. ബുധനാഴ്ച ജില്ല പഞ്ചായത്ത് ഹാളിലാണ് സിറ്റിങ് നടത്തിയത്. 28 കേസുകൾ പരിഗണിച്ചതിൽ 11 എണ്ണം ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റിവെച്ചു. മഹല്ലിൽ വരിസംഖ്യ സ്വീകരിക്കുന്നില്ല, വില്ലേജ് ഓഫിസിൽനിന്ന് ഭൂനികുതി സ്വീകരിക്കുന്നില്ല, അന്തർജില്ല സ്ഥലം മാറ്റം നൽകുന്നതിലെ കാലതാമസം, വഴി തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുന്നില്ല തുടങ്ങിയ പരാതികളും കമീഷന് മുന്നിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story