Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 5:44 AM GMT Updated On
date_range 28 July 2018 5:44 AM GMT'സംഘടിത' വീട് നിർമാണം ആരംഭിച്ചു
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: തറയുടെ മൂലയിൽ കണതീർത്ത് കല്ല് വെച്ചു, തൂക്കു കട്ട ഉപയോഗിച്ച് കല്ലുകളെ സമപ്പെടുത്തി, സിമൻറും പാറ മണലും ചേർത്ത് മട്ടിയുണ്ടാക്കി, കല്ല് പടുത്തുയർത്തി... ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ 'സംഘടിത'യാണ് മുഴുവൻ പ്രവൃത്തികളും വനിതകളുടെ കരുത്തിൽ തുടക്കം കുറിച്ചത്. ലൈഫ് മിഷൻ ഗുണഭോക്താവായ ശ്രീകൃഷ്ണപുരം മഠത്തിൽ സുരേഷ് ബാബുവിെൻറ വീട് നിർമാണമാണ് ഏറ്റെടുത്തത്. മേൽക്കൂര നിർമാണം പൂർത്തിയാക്കിയാൽ വയറിങ്, പ്ലംബിങ് പ്രവൃത്തികൾക്കും വനിതകൾ പ്രാപ്തരാണ്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 300ലധികം സ്ത്രീകളെ ഉൾപ്പെടുത്തി 13 യൂനിറ്റുകളാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഏഴിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ മിഷൻ നേതൃത്വത്തിൽ പരിശീലനം ലഭിച്ചവരാണ് നിർമാണ പ്രവൃത്തികളിൽ അംഗമായത്. മെച്ചപ്പെട്ട തൊഴിലും വരുമാനവും സ്ത്രീകൾക്ക് ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും ആദ്യഘട്ടത്തിലെ ആശങ്ക പരിശീലനം കഴിഞ്ഞതോടെ പരിഹരിച്ചതായി തൊഴിലാളികൾ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ഷാജു ശങ്കർ, വൈസ് പ്രസിഡൻറ് എം. രുഗ്മിണി, സെക്രട്ടറി എം.സി. കുഞ്ഞഹമ്മദ് കുട്ടി, കുടുംബശ്രീ കോഒാഡിനേറ്റർ അനൂപ് എന്നിവർ നിർമാണസ്ഥലം സന്ദർശിച്ചു. ചിത്രവിവരണം:sreekrishnapuram-sangaditha veed nirmanam ശ്രീകൃഷ്ണപുരത്തെ വനിത കൂട്ടായ്മ 'സംഘടിത' നേതൃത്വത്തിൽ തുടങ്ങിയ വീട് നിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story