സി.കെ. മുഹമ്മദ് സ്മാരക അവാർഡുകൾ വിതരണം ചെയ്തു

05:29 AM
23/07/2018
കരുവാരകുണ്ട്: എഴുത്തിൽ ലാളിത്യവും ജീവിതത്തിൽ വിനയവും കാത്തുസൂക്ഷിച്ച പണ്ഡിതനായിരുന്നു സി.കെ. മുഹമ്മദെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. സി.കെ. മുഹമ്മദി‍​െൻറ പേരിൽ ദോഹ ഫ്രൻഡ്സ് ഏർപ്പെടുത്തിയ മികച്ച അറബിക്-മലയാളം വിവർത്തന കൃതിക്കുള്ള അവാർഡ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മാദാ ഖസിറൽ ആലം ബി ഇൻഹിത്വാത്തിൽ മുസ്ലിമീൻ' എന്ന അലിമിയാ‍​െൻറ കൃതിക്ക് 'മുസ്ലിംകളുടെ പതനവും ലോകത്തി​െൻറ നഷ്ടവും' പേരിൽ ഭാഷാന്തരമൊരുക്കിയ റഹ്മാൻ മുന്നൂര് അവാർഡ് ഏറ്റുവാങ്ങി. ഡോ. എൻ. ഷംനാദ്, അബൂദർറ് എടയൂർ, ഡോ. മൻസൂർ അമീൻ, സഫ്വാൻ വാഫി എന്നിവർ പ്രോത്സാഹന ഉപഹാരങ്ങളും ഏറ്റുവാങ്ങി. ദോഹ ഫ്രൻഡ്സ് പ്രസിഡൻറ് കെ.ടി. ഹാഷിം അധ്യക്ഷത വഹിച്ചു. ജൂറി അംഗം അശ്റഫ് കീഴുപറമ്പ്, ടി.സി. ജോസഫ്, മുഹമ്മദലി ശാന്തപുരം, റഹീം ഓമശ്ശേരി, പി.വി. അബ്ദുറഹ്മാൻ, അബ്ദുൽ നാസർ മഞ്ചേരി, ദോഹ ഫ്രൻഡ്സ് സെക്രട്ടറി വി.ടി. അബ്ദുസ്സമദ്, കെ. അശ്റഫലി, വി.പി. ലിയാഖത്തലി എന്നിവർ സംസാരിച്ചു.
Loading...
COMMENTS