അഴുക്കുചാൽ അടഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ വാണിയമ്പലം സ്‌കൂൾ റോഡ്​

05:08 AM
12/07/2018
വണ്ടൂര്‍: അഴുക്കുചാൽ അടഞ്ഞേതാടെ വാണിയമ്പലം സി.കെ.എ.ജി.എല്‍.പി സ്‌കൂൾ റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. എല്‍.കെ.ജി കുട്ടികള്‍ മുതൽ പഠിക്കുന്ന വിദ്യാലയത്തിലേക്കുള്ള പ്രധാന പാതയാണിത്. മഴ കനത്താല്‍ സ്‌കൂളിലേക്കുള്ള റോഡ് വെള്ളത്തിനടിയലാകും. ഇതോടെ സമീപത്തെ ചാലും റോഡും ഒന്നാകും. പരിചയമുള്ളവര്‍ക്ക് മാത്രമാണ് ഇതുവഴി പോകാൻ കഴിയുക. ഒരടിയോളം വെള്ളം ഉയരുന്നതോടെ കുട്ടികള്‍ സമീപത്തെ മൈതാനത്തിലൂടെയാണ് പോകുന്നത്. അഴുക്കുചാലില്‍ കുട്ടികളെ മൂടാന്‍ വെള്ളമുണ്ടാകും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. അഴുക്കുചാല്‍ കഴിഞ്ഞ മഴയില്‍ നിറഞ്ഞപ്പോള്‍ കെ.എസ്.യു നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നു. (പടം) ചിത്ര വിവരണം- വാണിയമ്പലം സി.കെ.എ.ജി.എല്‍.പി സ്‌കൂളിലേക്കുള്ള റോഡിലെ വെള്ളക്കെട്ട്
Loading...
COMMENTS