Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട്‌...

പാണ്ടിക്കാട്‌ അങ്ങാടിയിൽ വീണ്ടും മോഷണശ്രമം

text_fields
bookmark_border
പാണ്ടിക്കാട്‌: അങ്ങാടിയിൽ വണ്ടൂർ റോഡിലെ മൂന്ന് കടകളിൽ മോഷണ ശ്രമം. കോഫി ഡേ കൂൾബാർ, അൽ അമീൻ ഇലക്ട്രിക്കൽസ്‌, പെയിൻറീ ഷോപ്‌ എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്‌. മൂന്ന് കടകളുടേയും ഷട്ടറുകൾ ഉയർത്തി ‌വെച്ചിട്ടുണ്ട്‌. ‌ചൊവ്വാഴ്ച പുലർച്ചയാണ് മോഷണശ്രമം നടന്നിട്ടുള്ളത്‌. പുലർച്ച രണ്ടോടെ സമീപത്തെ മലഞ്ചരക്ക്‌ കടയിലേക്ക്‌ വന്ന ലോറിയുടെ ഡ്രൈവറെ കണ്ടാണ് മോഷണശ്രമം ഉപേക്ഷിച്ചതെന്ന് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നുണ്ട്‌. ഒരേസമയംതന്നെയാണ് മൂന്നുകടകളിലും മോഷ്ടാക്കൾ കയറിയിട്ടുള്ളത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാക്കളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ചില കാമറകളിൽ മോഷ്ടാക്കൾ തുണി ചുറ്റിവെച്ചിട്ടുണ്ട്‌. പാണ്ടിക്കാട്‌ എസ്‌.ഐ ദയാശീല​െൻറ നേതൃത്വത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. മോഷണശ്രമം നടന്ന കടകളുടെ സമീപത്തെ ബേക്കറി-കൂൾബാറിൽ ഒരു മാസം മുമ്പ്‌ മോഷണം നടന്നിരുന്നു. ഉദരംപൊയില്‍-കെട്ടുങ്ങൽ റോഡ് ഉദ്ഘാടനം ചോക്കാട്: ഉദരംപൊയില്‍-കെട്ടുങ്ങൽ റോഡ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നും പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹമീദലി, വാര്‍ഡ് അംഗം എം.എ. ഹമീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story