Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഒാപറേറ്റിവ്​ കോളജ്...

കോഒാപറേറ്റിവ്​ കോളജ് ഗെയിംസ് മീറ്റ് കിരീട ജേതാക്കളെ ആദരിച്ചു

text_fields
bookmark_border
നിലമ്പൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഒാപറേറ്റീവ് കോളജ് ഗെയിംസ് മീറ്റ് 2018 കിരീട ജേതാക്കളെ ആദരിച്ചു. നിലമ്പൂർ കോ-ഓപറേറ്റീവ് കോളജാണ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമ​െൻറുകളിൽ ജേതാക്കളായത്. ഓവറോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നിലമ്പൂർ കോ-ഓപറേറ്റീവ് കോളജിനാണ്. നിലമ്പൂരി‍​െൻറ അഭിമാനം വാനോളമുയർത്തിയ താരങ്ങൾക്ക് നാട് വൻ വരവേൽപാണ് നൽകിയത്. കോളജിൽ തദ്ദേശവാസികളും കോളജ് അധികൃതരും വിദ‍്യാർഥികളും ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.എ.പി. ബറ്റാലിയൻ എസ്.ഐ സുൽഫിക്കർ മമ്പാട് ടീം അംഗങ്ങൾക്ക് ട്രോഫിയും ഉപഹാരങ്ങളും നൽകി. നിലമ്പൂർ കോ-ഓപറേറ്റീവ് കോളജ് സെക്രട്ടറി എം. സുകുമാരൻ അധ‍്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ വി.എസ്. സലീം, എബ്രഹാം, സ്പോർട്സ് കൺവീനർ ഹരി, ഷിബിൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story