Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുന്നൊരുക്കം ^18...

'മുന്നൊരുക്കം ^18' മോട്ടിവേഷൻ ക്യാമ്പ്

text_fields
bookmark_border
'മുന്നൊരുക്കം -18' മോട്ടിവേഷൻ ക്യാമ്പ് പാണ്ടിക്കാട്: പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കാരായ യൂനിറ്റ് എം.എസ്.എഫ് മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി.എസ്. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ. കരീം മുഖ്യപ്രഭാഷണം നടത്തി. ഐ.ജി.പി ട്രെയിനർ മുഹമ്മദ് ഖാൻ കാവനൂർ ക്ലാസ് നയിച്ചു. പി.എച്ച്. ഷമീം, ടി. ജാശിർ, യു. അബ്ദുൽ ബാസിത്ത്, സഫ്വാൻ, ടി. ഗഫൂർ, എം.കെ. അഷ്റഫ്, ടി. ഹക്കീം ഹാജി, ടി. സിദ്ദീഖ്, പി.ടി. മുഹമ്മദ് ജസീം എന്നിവർ സംസാരിച്ചു. -- രക്തസാക്ഷി ദിനം ആചരിച്ചു ചോക്കാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് പെരുമ്പള്ളി ഹസന്‍, മുപ്ര ഷറഫുദ്ദീന്‍, സിനി എന്നിവര്‍ സംസാരിച്ചു. എന്‍. ജനാര്‍ദനന്‍ സ്വാഗതവും ചോലയില്‍ കബീര്‍ നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ ഗാന്ധിസ്മൃതി സംഗമം ----------------------------------------- വഴിക്കടവ്: ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് മണിമൂളിയിൽ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. അനിൽ മൂത്തേടം, സൂരജ് വഴിക്കടവ്, വിബിൻ കാരക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story