Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആധാരം സ്വയം തയാറാക്കാൻ ...

ആധാരം സ്വയം തയാറാക്കാൻ മടി; രജിസ്​റ്റർ ചെയ്​തത്​ നൂറിൽതാഴെ പേർ

text_fields
bookmark_border
മലപ്പുറം: ആധാരം തയാറാക്കാൻ രജിസ്േട്രഷൻ വകുപ്പ് കൊണ്ടുവന്ന പദ്ധതിയോട് ജില്ലയിൽ തണുപ്പൻ പ്രതികരണം. ഇതുവരെയായി നൂറിൽതാഴെ ആളുകളാണ് സ്വയം ആധാരം തയാറാക്കി രജിസ്റ്റർ ചെയ്തത്. ആകെ രജിസ്േട്രഷ​െൻറ ഒരു ശതമാനത്തിലും താെഴയാണിത്. 2017 ആഗസ്റ്റിലാണ് പദ്ധതി നിലവിൽവന്നത്. ആധാരമെഴുത്തുകാർ വൻതുകയാണ് എഴുത്തുകൂലിയായി ഇൗടാക്കുന്നത്. ഇവർ രജിസ്റ്റർ ചെയ്യാനെത്തുന്നവരിൽനിന്ന് നിർബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പണം പിരിച്ചുനൽകുന്നുമുണ്ട്. ആധാരം എഴുത്തുകാരുടെ ചൂഷണം തടയാനാണ് സർക്കാർ ആധാരം സ്വയം തയാറാക്കാൻ സൗകര്യമൊരുക്കിയത്. പൊതുജനങ്ങൾക്ക് എഴുത്തുകൂലി ലാഭമാവും. കൈക്കൂലിയും ഒഴിവാക്കാം. എ-ത്രീ വലിപ്പത്തിലുള്ള കടലാസിലാണ് ഫയലിങ് ഷീറ്റ് ഹാജരാക്കേണ്ടത്. പത്ത് രൂപ നിരക്കിൽ സബ് രജിസ്ട്രാർ ഒാഫിസിൽനിന്ന് ഇത് ലഭിക്കും. 19 മാതൃകകളാണ് സർക്കാർ ഇതിനായി തയാറാക്കിയത്. ആവശ്യമായ മാർഗനിർദേശം രജിസ്ട്രേഷൻ ഒാഫിസുകളിൽനിന്ന് നൽകണം. സബ്രജിസ്ട്രാറെ സമീപിച്ച് സംശയങ്ങൾ തീർക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ, ജോലിത്തിരക്ക് ചൂണ്ടിക്കാട്ടി സബ് രജിസ്ട്രാർമാർ ഇതിന് മടിക്കുന്നതായി ആരോപണമുണ്ട്. ആധാരം എഴുത്തുകാരുമായി ഒത്തുകളിച്ച് പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഇതിനായി ചില സബ് രജിസ്ട്രാർ ഒാഫിസുകളിൽ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. യൂനിയനുകളുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിൽ. ഒാഫിസിൽ കയറിയിറങ്ങി മടുക്കുേമ്പാൾ ജനങ്ങൾ ആധാരമെഴുത്തുകാരുടെ അടുക്കലേക്ക് തന്നെ പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആധാരം സ്വയം തയാറാക്കാൻ അനുമതി നൽകിയതിനാൽ ആധാരമെഴുത്ത് ലൈസൻസിന് പരീക്ഷ ആവശ്യമായിരുന്നില്ല. എന്നാൽ, യൂനിയനുകളുടെ സമ്മർദത്തെതുടർന്ന് ലൈസൻസിനുള്ള പരീക്ഷ നടത്താൻ സർക്കാർ നിർബന്ധിതരായി. ഇതിലൂടെ പദ്ധതി പൊളിക്കാനുള്ള ആസൂത്രിത നീക്കമാണ് യൂനിയനുകൾ നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story