Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റ നമ്പർ ലോട്ടറി:...

ഒറ്റ നമ്പർ ലോട്ടറി: ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കും

text_fields
bookmark_border
മഞ്ചേരി: ഒറ്റ നമ്പർ ലോട്ടറി കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ തുടർനടപടികളുണ്ടാവുമെന്ന് പൊലീസ്. ഒറ്റ നമ്പർ ലോട്ടറിക്കെതിരെ ലോട്ടറി െറഗുലേഷൻ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കും. ജില്ലയിൽ ക്രൈം ബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചും അടക്കം എല്ലാ ഏജൻസികളും ചേർന്നു നടത്തിയ പരിശോധനയിൽ 36 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. പത്തുരൂപ കൊണ്ട് നമ്പരെഴുതുന്നതാണ് രീതി. 100 രൂപ നൽകി പത്തുസെറ്റ് വരെ എഴുതിക്കുന്നുണ്ട്. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്കമാണ് സമ്മാനത്തിനായി കണക്കാക്കുക. ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതായും കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story