Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎതിർപ്പ്​ വകവെച്ചില്ല: ...

എതിർപ്പ്​ വകവെച്ചില്ല: ആർ.എം.എഫ്​ തുക പത്തനംതിട്ടക്ക്​ കൈമാറുമെന്ന്​ സർക്കാർ

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ റിവർ മാനേജ്മ​െൻറ് ഫണ്ടിൽ (ആർ.എം.എഫ്) നിന്നും 10 കോടി രൂപ പത്തനംതിട്ടയിലെ നിർമാണ പ്രവൃത്തികൾക്ക് കൈമാറാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളുടെ എതിർപ്പ് മറികടന്നാണ് ഇൗ തീരുമാനം. ഇത് പുനഃപരിശോധിക്കാൻ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ റിവർ മാനേജ്മ​െൻറ് ഫണ്ട് ഇവിടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കണമെന്ന് ജില്ല വികസന സമിതി യോഗത്തിലും ആവശ്യമുയർന്നിരുന്നു. പത്തനംതിട്ടയിൽ നേരത്തെ തുടങ്ങിവെച്ച നിർമാണ പ്രവൃത്തികൾക്ക് മറ്റ് ഫണ്ടുകൾ ലഭിക്കാത്തതിനാലാണ് ഇൗ തുക വിനിയോഗിക്കുന്നതെന്നാണ് അധികൃതരുടെ പക്ഷം. ജില്ലയിൽനിന്നും അംഗീകാരത്തിനായി സമർപ്പിച്ച 11 പ്രൊപ്പോസലുകളിൽ മൂന്നെണ്ണത്തിന് ഭരണാനുമതി നൽകുകയും നാലെണ്ണം നിരസിക്കുകയും ചെയ്തു. ബാക്കിയുള്ളവക്ക് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഉന്നതതല യോഗ തീരുമാന പ്രകാരം നദീതീര സംരക്ഷണ പ്രവർത്തനത്തിനായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം ഒഴിവാക്കി ജൈവരീതികൾ അവലംഭിക്കണമെന്നാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story