Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിടാവ് മലയിലെ...

വിടാവ് മലയിലെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച്​ കലക്ടറുടെ ഉത്തരവ്​

text_fields
bookmark_border
കരിങ്കല്ലത്താണി: വിടാവ് മലയിലെ വിവാദ ക്വാറി-ക്രഷർ യൂനിറ്റിലെ ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് മലപ്പുറം ജില്ല കലക്ടർ അമിത് മീണ ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ക്വാറി പ്രവർത്തിക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പത്തുവർഷമായി വിടാവ് മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. സമരക്കാരുടെ അഭ്യർഥന മാനിച്ച് രണ്ട് മാസം മുമ്പ് കലക്ടർ ക്വാറി സന്ദർശിച്ചിരുന്നു. ക്വാറി നടത്തിക്കൊണ്ടുപോകാൻ അനുവദിച്ചാൽ ആത്മഹത്യചെയ്യുമെന്ന് സമരസമിതിയിലെ സ്ത്രീകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കലക്ടറുടെ ഉത്തരവിനെ സമരസമിതി സ്വാഗതം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story