Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഞ്ചാംമൈല്‍...

അഞ്ചാംമൈല്‍ അമ്പലക്കുന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠദിന മഹോത്സവം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമ്പലക്കുന്ന് സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവം ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ തദ്ദേശവാസികളുടെ വീടുകളില്‍നിന്ന് വഴിപാടായി പറയെടുപ്പ് നടന്നു. തുടര്‍ന്ന് ശ്രീഭൂതബലിയും ഉച്ചക്ക് സമൂഹസദ്യയും നടന്നു. വൈകീട്ട് നാലിന് വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ പൂക്കോട്ടുംപാടം അങ്ങാടിയിലേക്ക് നഗര പ്രദക്ഷിണം നടന്നു. ദീപാരാധനക്കുശേഷം എടത്തനാട്ടുകര നെല്ലിക്കുറിശ്ശി ഉണ്ണിക്കുട്ടന്‍ പണിക്കരും സംഘവും അവതരിപ്പിച്ച പാണ്ടിമേളവും അരങ്ങേറി. ക്ഷേത്രം തന്ത്രി കിഴക്കുമ്പാട്ട് ശങ്കരന്‍ നമ്പൂതിരിപ്പാടി​െൻറ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളും ക്ഷേത്രം ശാന്തി വി.എം. വിപിൻചന്ദ്രന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ നിത്യപൂജകളും നടന്നു. ബുധനാഴ്ച തൈപ്പൂയ്യ മഹോത്സവം നടക്കും. --
Show Full Article
TAGS:LOCAL NEWS 
Next Story