Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനേര​േ​ത്ത എത്തി...

നേര​േ​ത്ത എത്തി പാഠപുസ്​തകങ്ങൾ

text_fields
bookmark_border
മലപ്പുറം: ജില്ലയിൽ ജനുവരി 15 മുതൽ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്ക് 136 ഇനം പാഠപുസ്തകങ്ങളാണുള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി 54 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യേണ്ടത്. ആരോഗ്യ-,കായിക വിദ്യാഭ്യാസ ഭാഗമായ ആക്റ്റിവിറ്റി ബുക്കും വിതരണത്തിനെത്തി. കഴിഞ്ഞവർഷം ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രമുണ്ടായിരുന്ന ആക്ടിവിറ്റി ബുക്ക് ഇത്തവണ അഞ്ച് മുതൽ എട്ടുവരെ ക്ലാസുകളിൽ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളുടെ കീഴിലുള്ള 323 സൊസൈറ്റികൾ വഴിയാണ് ജില്ലയിൽ പുസ്തക വിതരണം. ഓൺലൈനായി സൊസൈറ്റികൾ ബുക്ക് ചെയ്യുന്ന പുസ്തുകത്തി​െൻറ പട്ടിക ഡിപ്പോകൾക്ക് കൈമാറും. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് എക്സാം ക്ലിനിക് മലപ്പുറം: എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ ജില്ല പഞ്ചായത്തി​െൻറ 'എക്സാം ക്ലിനിക്'. വിദ്യാർഥികളിലെ ടെൻഷൻ, പരീക്ഷാഭയം എന്നിവ അകറ്റുന്നതിനാണ് പദ്ധതി. സ്കൂളുകളിൽ ഇതിനായി കൗൺസിലേഴ്സിനെ നിയമിക്കും. ഇവർക്ക് പരിശീലനം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story